ദുബായ്•മൂന്ന് സ്ലൈം കളിപ്പാട്ടങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി എമിറേറ്റ്സ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി അതോറിറ്റി (ഇ.എ.എസ്.എം). ഇവ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചതായും അതോറിറ്റി അറിയിച്ചു.
ഈ കളിപ്പാട്ടങ്ങളില്‍ കുട്ടികളുടെ ആരോഗ്യത്തിന് ഭീഷണിയായ വിഷ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടി.
സോ-സ്ക്വിഷി സ്ലൈം, മാജിക്കല്‍ ക്രിസ്റ്റല്‍ മഡ്, ഗ്ലിറ്റര്‍ സ്ലൈം എന്നിവയാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതെന്ന് ഇ.എ.എസ്.എമ്മിന്റെ അനുയോജ്യത കാര്യ വകുപ്പ് മാനേജിംഗ് ഡയറക്ടര്‍ യൂസഫ് അല്‍-സാദി പറഞ്ഞു.
Post Your Comments