Latest NewsNewsInternational

കുടിക്കാന്‍ ഒരുതുള്ളി വെള്ളത്തിനായി ക്യൂ നില്‍ക്കേണ്ടത് 200 കേന്ദ്രങ്ങളില്‍

കേപ്ടൗണ്‍: വേനല്‍ക്കാലത്ത് വെള്ളം കുടിക്കാന്‍ തികയില്ല എന്നുള്ള കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ വെള്ളത്തിന് വേണ്ടി വിവിധ തരം കേന്ദ്രങ്ങളില്‍ മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഈ അവസ്ഥ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണ്‍ ജനങ്ങള്‍.

ഓരോ ഇടത്തും 20,000 താമസക്കാര്‍ക്ക് വേണ്ടി ജനങ്ങള്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങുന്ന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നിലവില്‍ 200 അത്യാഹിത ജല സ്റ്റേഷനുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൂന്തോട്ടം നനയ്ക്കല്‍, കാര്‍ കഴുകള്‍ എന്നിവയെല്ലാം നിയമവിരുദ്ധമാക്കി. ജലത്തിന് വേണ്ടിയുള്ള അക്രമങ്ങള്‍ തുടങ്ങിയതോടെ പൊതു സ്രോതസുകളില്‍ നിന്നുള്ള ജലമോഷണം തടയാനും കുപ്പിവെള്ളം അധികവിലയ്ക്ക് വില്‍ക്കുന്ന കരിഞ്ചന്തകളെ നിയന്ത്രിക്കാനും സൈനിക പെട്രോളിംഗും ഈ ആഴ്ച മുതല്‍ തുടങ്ങും.

Also Read : ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ച് ഇരുട്ടില്‍ത്തപ്പി പൊലീസ്

ഇതോടെ വീടുകളിലേക്കും മറ്റുമുള്ള ജലവിതരണം തീരെ താഴ്ന്ന നിലയിലായി. നഗരത്തിലേക്കുള്ള ജലവിതരണം താറുമാറായതോടെ ദിവസം ഒരാള്‍ക്ക് വെറും 50 ലിറ്റര്‍ വെള്ളം മാത്രമാക്കി ജലനിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ്. ജലത്തിന്റെ അമിത ഉപയോഗത്തിനും ജലം പാഴാക്കാലുിനും കടുത്ത ശിക്ഷയ്ക്കും പിഴയും ഈടാക്കുമെന്നാണ് അധികൃതരുടെ അറിയിപ്പ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി സംഭവിക്കുന്ന കനത്ത വരള്‍ച്ചയും ജനസംഖ്യാ വര്‍ദ്ധനവുമാണ് ഇവിടെ തിരിച്ചടിയാകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button