Latest NewsKeralaNews

ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണം; വൈറലായി ഒരച്ഛന്റെയും മകളുടെയും ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍

തിരുവന്തപുരം: താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയെന്ന വാര്‍ത്ത എല്ലാവരും ഒരു ഞെട്ടലോടെ തന്നെയാണ് കേട്ടത്. കാരണം നമ്മുടെ മനസാക്ഷിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ഒരു വാര്‍ത്തയായിരുന്നു അത്. എന്നാല്‍ ആ വാര്‍ത്തയ്ക്കു ശേഷം വ്യത്യസ്തമായ രീതിയില്‍ പ്രതികരിച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ഒരു അച്ഛനും മകളും.

ഇന്നെനിക്കെന്റച്ഛനെ കെട്ടിപ്പിടിച്ചുറങ്ങണമെന്ന് മകള്‍. ജാതി, മതഭ്രാന്തുകള്‍ക്ക് ചെയ്യാന്‍ കഴിയാത്ത ക്രൂരതകളില്ലെന്ന് ഓര്‍മ്മിപ്പിച്ച് അച്ഛന്‍.
അച്ഛന് മകളെ കൊല്ലാനാകുമോ? താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്ന കാരണത്താല്‍ സ്വന്തം മകളെ ഒരു അച്ഛന്‍ വിവാഹതലേന്ന് കൊലപ്പെടുത്തിയിരിക്കുന്നു. ഈ സംഭവം ഒരു പെണ്‍കുട്ടിയിലുണ്ടാക്കുന്ന പ്രതികരണമാണ് ടി കെ മഞ്ജു അച്ഛന് അയച്ച ഫേസ് ബുക്ക് സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button