Latest NewsCinemaBollywoodEntertainment

വിക്രം വേദയുടെ ഹിന്ദി പതിപ്പ്; ഗുണ്ടാത്തലവനായി കിംഗ് ഖാന്‍ എത്തും

അടുത്ത കാലത്ത് തമിഴില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട സിനിമയാണ് വിക്രം വേദ. മാധവനും വിജയ്‌ സേതുപതിയും മുഖ്യ വേഷത്തിലെത്തിയ ചിത്രം സാമ്പത്തിക നേട്ടത്തിനൊപ്പം നിരൂപക പ്രശംസയും നേടിയിരുന്നു. ഒരു പോലിസ് ഓഫിസറുടെയും ഗുണ്ടയുടെയും ജീവിതത്തിലൂടെ സഞ്ചരിച്ച ചിത്രം പുഷ്കര്‍- ഗായത്രി ദമ്പതികളാണ് സംവിധാനം ചെയ്തത്.

വിക്രം വേദ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കഥ ഇഷ്ടമായെങ്കിലും വിജയ്‌ സേതുപതി ചെയ്ത വേഷത്തില്‍ ഷാരൂഖ് ഖാന്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. നടന്‍റെ സമയക്കുറവ് തന്നെയാണ് സിനിമയ്ക്ക് തടസമായി നിന്നത്. എന്നാല്‍ എല്ലാ തിരക്കുകളും മാറ്റി വച്ച് ഗുണ്ട തലവന്‍റെ വേഷം ചെയ്യാന്‍ കിംഗ് ഖാന്‍ എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന സീറോ പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അദ്ദേഹം വിക്രം വേദയില്‍ ജോയിന്‍ ചെയ്യുക.

പ്രശസ്ത സിനിമ നിരൂപകനായ ശ്രീധര്‍ പിള്ളയാണ് വിക്രം വേദയിലെ ഷാരൂഖിന്‍റെ സാന്നിദ്ധ്യത്തെ കുറിച്ച് സൂചന നല്‍കിയത്. രണ്‍വീര്‍ സിംഗ് നായകനായ സിമ്പയില്‍ വില്ലന്‍ വേഷം ചെയ്യേണ്ടിയിരുന്നത് മാധവനാണ്. പക്ഷെ ചിത്രീകരണത്തിനിടയില്‍ പരുക്കേറ്റത് കാരണം അദ്ദേഹത്തിന് ചിത്രത്തില്‍ നിന്ന് പിന്മാറേണ്ടി വന്നു. നടന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് പോസ്റ്റ്‌ ചെയ്ത ട്വീറ്റിലാണ് ശ്രീധര്‍ പിള്ള വിക്രം വേദയിലെ ഷാരൂഖിന്‍റെ സാന്നിദ്ധ്യത്തെ കുറിച്ച് പരാമര്‍ശിച്ചത്.

തമിഴില്‍ ചെയ്ത പോലിസ് ഓഫിസറുടെ വേഷം തന്നെയായിരിക്കും മാധവന്‍ ഹിന്ദിയിലും ചെയ്യുക. ട്വീറ്റിന് നന്ദി പറഞ്ഞ മാധവന്‍ പക്ഷെ കൂടുതലൊന്നും പറഞ്ഞില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button