Latest NewsKeralaNews

അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകർ

ചേവായൂര്‍: അന്യജാതിക്കാരനുമായുള്ള പോലീസുകാരിയുടെ വിവാഹത്തിന് വീട്ടുകാരുടെ അനുവാദമില്ലാത്തതിനെത്തുടർന്ന് വിവാഹം നടത്തിക്കൊടുത്ത് സഹപ്രവർത്തകരായ പോലീസുകാർ. ചേവായൂര്‍ പോലീസ് സ്റ്റേഷനിലെ അനുഷ്യയുടെയും ഓട്ടോ ഡ്രൈവറായ അനൂപിന്റെയും വിവാഹത്തിനാണ് ഇതേ സ്റ്റേഷനിലെ പോലീസുകാർ ഒപ്പം നിന്നത്.

Read Also: സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ അച്ഛന്റെയും മകളുടെയും ഫേസ്ബുക് പോസ്റ്റ്

തിങ്കളാഴ്ച രാവിലെ കൂറ്റഞ്ചേരി ക്ഷേത്രത്തിലായിരുന്നു താലികെട്ട്. രക്ഷിതാക്കളുടെ സ്ഥാനത്തുനിന്ന് സി.ഐ.യും എസ്.ഐ.യും നവദമ്പതിമാരെ ആശീർവദിച്ചു. വധുവിനും വരനും വേണ്ട മാലയും പൂച്ചെണ്ടുമെല്ലാം ഒരുക്കിയത് പോലീസുകാരാണ്. തുടർന്ന് പോലീസ് സ്റ്റേഷനിൽ പായസമടക്കമുള്ള വിവാഹസദ്യയുമൊരുക്കി. ജാതി വ്യത്യസ്തമായതിനാലാണ് ഇരുവരുടെയും പ്രണയത്തെ വീട്ടുകാർ എതിർത്തത്. അനൂപും ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും പലതവണ സമീപിച്ചെങ്കിലും അനുഷ്യയുടെ വീട്ടുകാര്‍ വഴങ്ങിയിരുന്നില്ല. തുടർന്ന് വിവാഹം കഴിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button