Latest NewsNewsInternational

ഇന്ത്യ വന്‍ശക്തി തന്നെയെന്ന് സമ്മതിച്ച് പാകിസ്ഥാനും

ഇസ്ലാമാബാദ് : അവസാനം പാകിസ്ഥാനും സമ്മതിച്ചു, ഇന്ത്യ വന്‍ശക്തി തന്നെയെന്ന്. ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ ശക്തിയായി ഇന്ത്യ മാറുമ്പോള്‍ പാകിസ്ഥാനെ ഭീകരവാദവും,ദാരിദ്ര്യവും തകര്‍ക്കുകയാണെന്ന് മുന്‍ പാക് അംബാസിഡര്‍ ഹസന്‍ ഹബീബ് പറഞ്ഞു.

റാബിറ്റാ ഫോറം ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച ‘പ്രതിരോധ മേഖലയില്‍ ഇന്ത്യന്‍ പുരോഗതി’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യ ഉയര്‍ന്നുവരുന്ന ശക്തിയാണ്. ഓരോ വര്‍ഷവും ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഏഴ് ശതമാനം കണ്ടാണ് വര്‍ധിക്കുന്നത്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ മൂന്ന് ശതമാനത്തോളം വരും.

ഇന്ത്യ വികസിക്കുന്നതോടെ ചൈനയുടെ വെല്ലുവിളി പ്രതിരോധിക്കാമെന്ന് അമേരിക്ക പോലും കരുതുന്നുണ്ട്. മറുഭാഗത്താകട്ടെ പാകിസ്ഥാന്റെ വാക്കുകള്‍ക്ക് ആരും ചെവികൊടുക്കുന്നതു പോലുമില്ല.’ ഹസന്‍ ഹബീബ് പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തി കാര്യങ്ങള്‍ പരിഹരിക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കണം.യുദ്ധം ഒന്നിനും പരിഹാരമല്ല. ദേശീയ ഐക്യം വര്‍ധിപ്പിച്ച് സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുകയാണ് വേണ്ടത്.ആരോഗ്യ മേഖലയിലും പാകിസ്ഥാന്‍ ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ പങ്കെടുത്ത മറ്റൊരു പ്രതിനിധിയായ റിട്ടയേഡ് ബ്രിഗേഡിയര്‍ ഹാരിസ് നവാസ് പറഞ്ഞത് ഇറാനുമായി ചേര്‍ന്ന് ആസൂത്രണം ചെയ്യുന്ന വാതക പൈപ്പ് ലൈന്‍ പദ്ധതിയെ കുറിച്ചാണ്.

പദ്ധതി ഏതാണ്ട് പൂര്‍ണ്ണമായി തന്നെ പൂര്‍ത്തിയായെങ്കിലും രാജ്യാന്തര സമ്മര്‍ദ്ദങ്ങളും എതിര്‍പ്പുകളും മറികടന്ന് പദ്ധതി നടപ്പില്‍ വരുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിലെ യുദ്ധങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള പങ്കും സെമിനാറില്‍ ചര്‍ച്ചാ വിഷയമായി.

shortlink

Post Your Comments


Back to top button