ലക്‌നൗ: ഉത്തര്‍പ്രദേശില്‍ നിലപാട് വ്യക്തമാക്കി ബി എസ് പി യുടെ വാര്‍ത്താക്കുറിപ്പ്. ഗോരഖ്പൂറിലും ഫുല്‍പൂറിലും സംഭവിച്ചതുപോലെ എസ്.പിയെ പിന്തുണയ്ക്കില്ലെന്നും, 2019വരെ സ്വയം സംരക്ഷിക്കേണ്ട ബാധ്യത അവര്‍ക്കാണെന്നും പത്രക്കുറിപ്പില്‍ പറയുന്നു. നടക്കാനിരിക്കുന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളിലും സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് മായാവതി വ്യക്തമാക്കി.
കൈരാന, നൂര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഉടന്‍ ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുക.സംസ്ഥാനത്തെ വിവിധ ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തിന് ശേഷമാണ് മായാവതി പത്രക്കുറിപ്പ് പുറത്തിറക്കിയത്. 2019ലെ പൊതു തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചു നില്‍ക്കണമെന്നും പത്രക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.
Post Your Comments