Latest NewsNewsIndia

മാധ്യമപ്രവര്‍ത്തകനെ ലോറി ഇടിപ്പിച്ചു കൊല്ലുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

യുപി: മാധ്യമപ്രവര്‍ത്തകനെ ട്രക്ക് ലോറി ഇടിപ്പിച്ച് കൊലപ്പെടുത്തി. ദേശീയ ചാീനല്‍ മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ്മയാണ് ദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മണല്‍ മാഫിയയ്‌ക്കെതിരെ പ്രതികരിച്ചതിനാണ് ന്യൂസ് വേള്‍ഡ് റിപ്പോര്‍ട്ടറായ സന്ദീപിനെ കൊലപ്പെടുത്തിയത്.

also read: പ്രമുഖ മാധ്യമപ്രവര്‍ത്തകയുടെ കൊലപതാകം : വന്‍ ഗൂഢാലോചനയെന്ന് റിപ്പോര്‍ട്ട്

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. പൊലീസുകാര്‍ക്കെതിരെ രണ്ട് തവണ ഒളികാമറ ഓപ്പറേഷന്‍ നടത്തിയ സന്ദീപ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി ഉന്നത പൊലീസ് അധികാരികള്‍ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു. സബ് ഡിവിഷനല്‍ പൊലീസ് ഓഫീസര്‍ക്ക് അനധികൃത മണല്‍ ഖനനത്തില്‍ പങ്കുണ്ടെന്നും സന്ദീപ് കത്തില്‍ ആരോപിച്ചിരുന്നു. മരണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും ബിന്ദ് എസ്.പി പ്രശാന്ത് ഖറേ അറിയിച്ചു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ സര്‍ക്കാറിന് പ്രധാനമാണെന്നും സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button