കൊച്ചി: കേരളത്തിലെ ആശുപത്രികളിൽ നിന്ന് ദിനംപ്രതി പുറന്തള്ളുന്ന മാലിന്യങ്ങൾ 200 ടണ്ണോളം വരുമെന്ന് (അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ഓഫ് ഇന്ത്യ) റിപ്പോര്‍ട്ട്. രാജ്യത്താകെ പുറന്തള്ളുന്ന മാലിന്യത്തിന്റെ മൂന്നിലൊന്നും കേരളത്തിലാണ്. രാജ്യത്താകെ 550 ടണ്‍ ആശുപത്രി മാലിന്യമാണ് ദിവസം പുറന്തള്ളുന്നത്. രണ്ടുവര്‍ഷത്തിനകം ഇത് 775 ടണ്ണിലധികമാകുമെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നു.
വീട്ടിലെ മാലിന്യങ്ങൾ പോലും കൃത്യമായി സംസ്കരിക്കാൻ ആകാത്തപ്പോഴാണ് ഇത്രയേറെ ആശുപത്രി മാലിന്യങ്ങളും പുറന്തള്ളുന്നത്. ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിയമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കരണം ഫലപ്രദമാക്കാന്‍ ബാര്‍കോഡിങ് സമ്ബ്രദായം ഏര്‍പ്പെടുത്താനും നീക്കം നടക്കുകയാണ്. വ്യവസ്ഥകളനുസരിച്ച് ആശുപത്രി മാലിന്യം 70 കിലോമീറ്ററില്‍ക്കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല. ഇവ 48 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കുകയും വേണം.
also read: നദിയിൽ മുങ്ങിത്താണ് മാലിന്യങ്ങൾ ശേഖരിക്കുന്ന നായയും
ഇത്തരത്തിൽ മാലിന്യങ്ങൾ സംസ്ഥാനത്ത് സംസ്കരിക്കണമെങ്കിൽ കുറഞ്ഞത് മൂന്നുപ്ലാന്റുകളെങ്കിലും ആവശ്യമാണ്. പാലക്കാട്ട് ഐ.എം.എയുടെ നേതൃത്വത്തിലുള്ള പ്ലാന്റ് മാത്രമാണിപ്പോള്‍ എടുത്തുപറയാവുന്ന ഒന്ന്. ഇതിന്റെ ശേഷിയാകട്ടെ 50 ടണ്‍മാത്രം. ചില ആശുപത്രികളിലെ സംവിധാനങ്ങള്‍ക്കൂടി കണക്കിലെടുത്താല്‍ പരമാവധി 75 ടണ്‍വരെയാണ് കേരളത്തില്‍ മികച്ചവിധത്തില്‍ സംസ്‌കരിക്കുന്നത്. ബാക്കി വരുന്ന മാലിന്യങ്ങൾ എന്താണ് ചെയ്യുന്നതെന്നോ, എവിടേക്കാണ് കൊടുപ്പുകുന്നതെന്നോ അറിയില്ല.
Post Your Comments