Latest NewsNewsInternational

എസ്‌കലേറ്റര്‍ തകര്‍ന്ന് യുവാവ് താഴേക്ക്, പിന്നീട് സംഭവിച്ചത്; ഞെട്ടിക്കുന്ന വീഡിയോ

എസ്‌കലേറ്റര്‍ തകര്‍ന്ന് യുവാവ് താഴക്ക് പതിച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. എസ്‌കലേറ്ററിലൂടെ താഴേക്ക് ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നത്. തുടര്‍ന്ന് എസ്‌കലേറ്റര്‍ സ്റ്റെപ്പിന് ഇടയിലൂടെ ഇദ്ദേഹം അപ്രത്യക്ഷമാവുകയായിരുന്നു. മെഹ്മദ് അലി എറിക്ക് എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് സംഭവം നടന്നത്. തുര്‍ക്കി ഇസ്താന്‍ബുള്‍ അയസഗ മെട്രോ സ്റ്റേഷനിലാണ് ഞെട്ടിക്കുന്ന അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്.

തുടര്‍ന്ന് ഒരു മണിക്കൂര്‍ മെറ്റല്‍ സ്റ്റെയറിന്റെ ഇടയില്‍ കുരുങ്ങി പോവുകയായിരുന്നു യുവാവ്. തുടര്‍ന്ന് ഫയര്‍ റെസ്‌ക്യു ഉദ്യോഗസ്ഥരെത്തിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. അപകടത്തില്‍ പരുക്ക് പറ്റിയ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Post Your Comments


Back to top button