Latest NewsIndiaNewsSports

വേദനയോടെ ഹസിന്‍ പറയുന്നു, തനിക്ക് ഷമിയെ കാണണം

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് ഇപ്പോള്‍ അത്ര നല്ല സമയമല്ല. ഭാര്യ ഹസിന്‍ ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കുരുങ്ങിയ താരം വാഹനാപകടത്തിലും പെട്ടു. ഡെറാഡൂണില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഷമി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ ഷമി ചികിത്സ തേടിയിരുന്നു. അപകടത്തെ തുടര്‍ന്ന് വിശ്രമിക്കുന്ന ഷമിയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹസിനിപ്പോള്‍. തിങ്കളാഴ്ച്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ഹസിന്‍ ജഹാന്‍ തന്റെ ആഗ്രഹം വ്യക്തമാക്കിയത്.

ഷമി തന്നോട് ചെയ്ത തെറ്റുകള്‍ക്കെതിരെയാണ് തന്റെ പോരാട്ടം. ശാരീരികമായി ഷമി വേദനവിക്കുന്നത് കാണാന്‍ തനിക്ക് താത്പര്യമില്ല. എന്നെ ഇപ്പോള്‍ ഷമി ഭാര്യയായി കാണുന്നുണ്ടാവില്ല. എന്നാല്‍ ഇപ്പോഴും അദ്ദേഹം എന്റെ ഭര്‍ത്താവാണ്. അതിനാല്‍ താന്‍ ഷമിയെ സ്‌നേഹിച്ചുകൊണ്ടിരിക്കുന്നു. മകള്‍ക്കൊപ്പം ഷമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട് എന്നാല്‍ ഫോണിലൂടെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ഹസിന്‍ പറയുന്നു.

ഷമി നിലവില്‍ എവിടെയാണെന്ന് കുടുംബാംഗങ്ങള്‍ തന്നോട്് പറയുന്നില്ല. നേരത്തെ ഷമിക്ക് എതിരെ ഹസിന്‍ നല്‍കിയ പരാതിയാണ് വന്‍ വിവാദമായത്. തുടര്‍ന്ന് ഹസിന്റെ പരാതിയില്‍ ഷമിക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കൊല്‍ക്കത്ത പോലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം, ഒത്തുകളി, പരസ്ത്രീ ബന്ധം എന്നിവയാണ് പരാതിയിലുണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button