![THRISSUR POORAM FIRE CRACKERS APPROVED](/wp-content/uploads/2018/03/BRE.png)
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് 11 മണിക്ക് നടക്കും. കൂടാതെ കര്‍ണാടക തെരഞ്ഞെടുപ്പ് തീയതിയും ഇന്ന് പ്രഖ്യാപിക്കും.
ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുള്ള ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെയാണ് മുന്നണികള്‍ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിയായി എം മുരളിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി സജി ചെറിയാനും ബിജെപിക്കുവേണ്ടി പിഎസ് ശ്രീധരന്‍ പിള്ളയുമാണ് അങ്കത്തിനിറങ്ങുക.
ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയായിരിക്കും. ബിജെപിക്കു വേണ്ടി കഴിഞ്ഞതവണ ശക്തമായ പോരാട്ടം കാഴ്ചവെച്ച ശ്രീധരന്‍ പിള്ളയ്ക്ക് ബിഡിജെഎസ് വോട്ടുകള്‍ നിര്‍ണായകമാകും. മണ്ഡലത്തില്‍ കെഎം മാണിയുടെ പിന്തുണയും ജയപരാജയങ്ങളെ സ്വാധീനിക്കുമെന്നുറപ്പാണ്.
Post Your Comments