കോഴിക്കോട്: കച്ചവട പങ്കാളികളായ മലയാളികളെ തേടി അറബി കേരളത്തില്‍. കച്ചവടത്തിനായി തിക്കോടി സ്വദേശികള്‍ ഒരു കോടി രൂപയിലധികം പറ്റിച്ചെന്ന പരാതിയുമാണ് കുവൈത്തില്‍ നിന്നും അറബി അല്‍ ദോസരി കേരളത്തിലെത്തിയത്. മൂന്നു മലയാളികളും അറബിയും ചേര്‍ന്ന് കോഴിക്കോട് തിക്കോടിയില്‍ ബിസിനസ് തുടങ്ങുകയായിരുന്നു. ഫര്‍ണിച്ചര്‍ കച്ചവടത്തിനായി 75 ലക്ഷം രൂപയും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനായി 1 കോടി 50 ലക്ഷം രൂപയും അല്‍ ദോസരി നല്കി.
പിന്നീട് 75 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനില്ലെന്നും പണം തിരികെ വേണമെന്നും അറബി ആവശ്യപ്പെട്ടു. 30 ലക്ഷം രൂപ ലാഭവിഹിതം ചേര്‍ത്ത് സ്ഥലം മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് എടുത്തെങ്കിലും 1 കോടി 15 ലക്ഷം രൂപ ഇതുവരെയും അറബിക്ക് നല്കിയിട്ടില്ല. പിന്നീട് ഫോണ്‍ വിളിച്ചാല്‍ എടുക്കാതായതോടെയാണ് അറബി കേരളത്തിലേക്ക് വന്നത്.
35 വര്‍ഷത്തോളം തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈത്തില്‍ നിന്ന കുഞ്ഞുമുഹമ്മദ് കച്ചവടത്തിന്റെ പേരില്‍ വഞ്ചിച്ചെന്നാണ് അറബി മുജീബ് അല്‍ ദോസരി പറയുന്നത്. കുവൈത്തിലേക്ക് തിരിച്ചുപോയ അറബി നാലു ദിവസത്തിനകം യഥാര്‍ത്ഥ രേഖകളുമായി വന്ന് പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ്. പല തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പണം ലഭിച്ചില്ല. പയ്യോളി പോലീസില്‍ പരാതി നല്കാനെത്തിയപ്പോള്‍ യഥാര്‍ഥ രേഖകള്‍ ആവശ്യപ്പെട്ടു. ആറു ദിവസം ഹോട്ടലില്‍ കഴിഞ്ഞ ബില്ലു തന്നെ 15000 കവിഞ്ഞു.
Post Your Comments