
വനിതാ ഹോസ്റ്റല്‍ ശുചിമുറിയ്ക്ക് പുറത്ത് ഉപയോഗിച്ച സാനിറ്ററി നാപ്കിന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വസ്ത്രം ഉരിഞ്ഞ് വാര്‍ഡന്റെ ദേഹപരിശോധന. മധ്യപ്രദേശ് സാഗര്‍ നഗരത്തിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം നടന്നത്. സാനിറ്ററി നാപ്കിന്‍ പുറത്തിട്ടതിനെ തുടര്‍ന്ന് 40 ഓളം വിദ്യാര്‍ത്ഥിനികളെ പരിശോധനയ്ക്കു വിധേയമാക്കിയത്. സംഭവത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.ഹരി സിംഗിന് ഞായറാഴ്ച പരാതി നല്‍കി. എന്നാല്‍ അങ്ങനെയൊരു സാനിറ്ററി നാപ്കിന്‍ തങ്ങളാരും കണ്ടില്ലെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.
വാര്‍ഡന്‍ കള്ളം പറയുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. സംഭവം ചെയ്തതാരാണെന്ന് പറയാതെ വന്നപ്പോള്‍ ആര്‍ക്കാണ് ആര്‍ത്തവം ഉള്ളതെന്ന് അറിയാന്‍ വസ്ത്രം അഴിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അപലപിച്ചു. അന്വേഷണം ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. നിങ്ങളെല്ലാം ഞങ്ങളുടെ മക്കളാണ്, സംഭവത്തില്‍ എല്ലാവരോടും അദ്ദേഹം ക്ഷമ ചോദിച്ചു. വാര്‍ഡന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പ്രവൃത്തിക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments