തൃശൂർ ; രോഗിയെ തലകീഴായി കിടത്തിയ സംഭവം ആംബുലൻസ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടു ആള്‍ജാമ്യത്തിലാണ് നടപടി. ഒളിവിലായിരുന്ന ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു എന്നാണ് വിവരം.വാഹനാപകടത്തിൽ പരിക്കേറ്റ രോഗിയെ തൃശൂർ മെഡിക്കൽ കോളജിലെത്തിച്ചപ്പോഴായിരുന്നു സംഭവം. ആംബുലൻസിൽ മലമൂത്ര വിസർജനം നടത്തിയതിന്റെ പേരിൽ സ്ട്രെച്ചറിൽ തലകീഴായി കിടത്തുകയായിരുന്നു. ശേഷം ശനിയാഴ്ച പുലർച്ചെ രോഗി മരണത്തിനു കീഴടങ്ങി.
അതേസമയം സംഭവത്തില്‍ ആംബുലൻസ് ഡ്രൈവർക്ക് മന:പൂര്‍വമല്ലാത്ത വീഴ്ച വീഴ്ച സംഭവിച്ചതായി കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് തൃശൂർ മെഡിക്കൽ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി. മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയില്ല. ആംബുലൻസിൽ ഒപ്പം വന്ന അറ്റൻഡർ വീൽ ചെയറാണ് ആവശ്യപ്പെട്ടത്. അതുകൊണ്ടാണ് വീൽ ചെയർ നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
ALSO READ ; ഹയര്‍സെക്കന്‍ഡറി പരീക്ഷ ; ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് കണ്ടെത്തി
Post Your Comments