
മുസാഫാനഗർ: ഇന്ന് വിവാഹം നടക്കാനിരിക്കെ വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് വരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഹിരൺവാഡ ഗ്രാമത്തിൽ ബാബറി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
also read: ഒമാനിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വരനെ കഴിഞ്ഞ ദിവസം മുതൽ കാണാനില്ലായിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഗ്രാമത്തിലെ ഒരു മരത്തിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതശരീരം കണ്ടെത്തിയത്. ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. സംഭവം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ വാദം.
Post Your Comments