Latest NewsNewsIndia

കോണ്‍ഗ്രസ് ആപ്പിൻെറ വിവരങ്ങൾ ഉടൻ പുറത്തുവിടും; ഏലിയട്ട്​ ആല്‍ഡേഴ്​സന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒൗദ്യോഗിക ആന്‍ഡ്രോയ്​ഡ്​ ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് ​സുരക്ഷാ വിദഗ്​ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട്​ ആല്‍ഡേഴ്​സന്‍. ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് ഏലിയട്ട് തന്റെ ട്വിറ്ററിലൂടെയാണ് പറഞ്ഞത്.

also read: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ അപ്‌ഡേഷനുമായി

മോദി ആപ്പിനെ കുറിച്ച് ഏലിയട്ട് ശനിയാഴ്ച പുറത്തുവിട്ട വിവരങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആപ്പ് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു വിവരം.
യു.എസിലുള്ള ക്ലെവര്‍ ടാപ്​ എന്ന കമ്ബനിക്കാണ്​ വിവരങ്ങള്‍ അനധികൃതമായി കൈമാറുന്നതെന്നും ഏലിയട്ട്​ വ്യക്​തമാക്കിയിരുന്നു. മോദിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്​താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക്​ കൈമാറുന്നുവെന്ന്​​ ആല്‍ഡേഴ്​സന്‍ വാദിക്കുന്നത്.

shortlink

Post Your Comments


Back to top button