
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഒൗദ്യോഗിക ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്ന് സുരക്ഷാ വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ഏലിയട്ട് ആല്ഡേഴ്സന്. ആപ്പിനെ കുറിച്ചുള്ള വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്ന് ഏലിയട്ട് തന്റെ ട്വിറ്ററിലൂടെയാണ് പറഞ്ഞത്.
also read: ഉപഭോക്താക്കൾ കാത്തിരുന്ന പുതിയ അപ്‌ഡേഷനുമായി
മോദി ആപ്പിനെ കുറിച്ച് ഏലിയട്ട് ശനിയാഴ്ച പുറത്തുവിട്ട വിവരങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ആപ്പ് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നായിരുന്നു വിവരം.
യു.എസിലുള്ള ക്ലെവര്‍ ടാപ് എന്ന കമ്ബനിക്കാണ് വിവരങ്ങള്‍ അനധികൃതമായി കൈമാറുന്നതെന്നും ഏലിയട്ട് വ്യക്തമാക്കിയിരുന്നു. മോദിയുടെ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ ഉപയോക്താക്കളുടെ ഉപകരണ വിവരങ്ങളും ഒപ്പം സ്വകാര്യ വിവരങ്ങളും in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുവെന്ന് ആല്ഡേഴ്സന് വാദിക്കുന്നത്.
Post Your Comments