KeralaLatest NewsIndiaNews

കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യത തേടി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കണ്ണൂർ കീഴാറ്റൂരിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാരുമായി ചർച്ചചെയ്യാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനുള്ള സാധ്യതയാണ് സംസ്ഥാന സർക്കാർ തേടുന്നത്. ഇതിനായി മുഖ്യമന്ത്രി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി പിണറായി വിജയന്‍ ചര്‍ച്ച നടത്തും. ബുധനാഴ്ച ഡല്‍ഹിയിലെത്തുന്ന മുഖ്യമന്ത്രി ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

also read: കീഴാറ്റൂരിലെ പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിന്​ മുഖ്യമന്ത്രി രമ്യമായ പരിഹാരം

കീഴാറ്റൂരിൽ എലിവേറ്റഡ് ഹൈവേ നിര്‍മ്മിക്കാനുള്ള സാധ്യ തേടി സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഗഡ്കരിക്കും ദേശീയപാത അതോറിട്ടി ചെയര്‍മാനും കത്തയച്ചു. കീഴാറ്റൂരില്‍ മേല്‍പ്പാതയെ സംബന്ധിച്ച് കേന്ദ്രം പുനഃപരിശോധനയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button