Uncategorized

നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന ചോദ്യവുമായി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് എന്തിനാണെന്ന ചോദ്യവുമായി ഹൈക്കോടതി. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരുകയാണ്. അതിനിടയിലാണ്‌ഹൈക്കോടതി ഇത്തരത്തിലോരു ചോദ്യം ദിലീപിനോട് ചോദിച്ചത്. അങ്കമാലി കോടതിയില്‍ വച്ച് നിങ്ങള്‍ ദൃശ്യങ്ങള്‍ മുന്‍പ് കണ്ടതാണല്ലോ എന്നും പിന്നെയും എന്തിനാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതെന്നും കോടതി ആരാഞ്ഞു.

ക്രിമിനല്‍ നടപടി ചട്ടങ്ങള്‍പ്രകാരം കേസിലെ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കേസിലെ മുഖ്യതെളിവാണ്. അങ്കമാലി കോടതിയില്‍ വച്ച് കണ്ടപ്പോള്‍ ദൃശ്യങ്ങളില്‍ ഒരു സ്ത്രീ ശബ്ദം വ്യക്തമായിരുന്നു. എന്നാല്‍ പോലീസ് ഇതേക്കുറിച്ച് അന്വേഷണം ഒന്നും നടത്തിയില്ല. കേസിലെ ചില വസ്തുതകള്‍ പോലീസ് മറിച്ചുവയ്ക്കുകയാണെന്നും അതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് പ്രതിക്ക് കിട്ടേണ്ടത് അത്യാവശ്യമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയയില്‍ വ്യക്തമാക്കി.

Also Read : ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം എങ്ങനെയാണ് കേട്ടതെന്നതിന് വ്യക്തമായ മറുപടിയുമായി സൂപ്പര്‍ താരം: നടിയെ ആക്രമിച്ച കേസിൽ ദിലീപ് ഹൈക്കോടതിയിലേക്ക്

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നേരത്തെ ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ദിലീപിന് കൈമാറിയാല്‍ ദൃശ്യങ്ങള്‍ പുറത്താകുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ദിലീപിന് ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്നും ശക്തമായി എതിര്‍ത്തു. ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തുന്നത് ഇരയ്ക്ക് അപകീര്‍ത്തിയുണ്ടാകാന്‍ കാരണമാകുമെന്നും ദൃശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ ഇന്ന് വാദിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button