ഭുവനേശ്വര്‍: ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒഡീഷയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്. സംഭവം നടന്നത് കോരപുത് ജില്ലയിലെ നാരായണപട്‌നയിലാണ്. രണ്ടു ദിവസത്തിനുള്ളില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ രണ്ടാമത്തെ നടപടിയാണിത്. ആക്രമണം നടന്നത് ആന്ധ്രാപ്രദേശ് ബോര്‍ഡര്‍ സ്‌പെഷ്യല്‍ സോണല്‍ കമ്മിറ്റിയിലുള്ള മാവോയിസ്റ്റു ക്യാംപിനു നേര്‍ക്കാണ്. മാവോയിസ്റ്റ് വിരുദ്ധ സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും ഡിസ്ട്രിക്‌ട് വോളന്ററി ഫോഴ്‌സും സംയുക്തമായാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു.
read also: മധുവിന്റെ മരണത്തില്‍ പകരം ചോദിക്കാനുറച്ച് മാവോയിസ്റ്റുകള്‍
ക്യാംപിലെ മറ്റ് മാവോയിസ്റ്റുകള്‍ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ടതായും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍സ് ഐ.ജി ആര്‍.പി കോചെ പറഞ്ഞു. മൂന്നു മൃതദേഹങ്ങള്‍ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. നിരവധി വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ മാവോയിസ്റ്റ് വനിതാ കേഡര്‍മാരാണെന്ന് വ്യക്തമാണ്. എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. മാവോയിസ്റ്റ് യൂണിഫോം ധരിച്ച മറ്റൊരു യുവതിയുടെ മൃതദേഹവും പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്.
Post Your Comments