ഷാര്‍ജ: ഷാര്‍ജയില്‍ ക്രെയിന്‍ തകര്‍ന്ന് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഷാര്‍ജയിലെ അല്‍ നഹ്ദ മേഖലയിലെ കെട്ടിടനിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് ക്രെയിന്‍ തകര്‍ന്ന് വീണ് ഏഷ്യക്കാരന്‍ മരിച്ചത്. വൈകുന്നേരം 5.30 ആ.യപ്പോഴേക്കും സംഭവ സ്ഥലത്തു നിന്നും ഓഫീസിലേക്ക് ഒരു ഫോണ്‍കോള്‍ വരികയും കോണ്‍ക്രീറ്റ് കയറ്റിയ ഒരു ക്രയിന്‍ തകര്‍ന്നു വീണെന്നും അതിന്റെ ഇടയില്‍ ഒരാള്‍ കുടുങ്ങിയിട്ടുണ്ടെന്നുമാണ് സന്ദേശം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍ഡില്‍ നിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിവരം കിട്ടി 5 മിനുട്ടിനകം പോലീസും ഫയര്‍ഫോഴ്‌സും സംഭവസ്ഥലത്തെത്തുകയുമായിരുന്നു.
Also Read : കൂട് വൃത്തിയാക്കാനെത്തിയ മൃഗശാല ജീവനക്കാരന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
എന്നാല്‍ അപ്പോഴെക്കും ഒരാള്‍ മരിക്കുകയും ഒരാള്‍ കോണ്‍ക്രീറ്റിന്റെയുള്ളില്‍ കുടുങ്ങിപ്പോവുകയുമയിരുന്നു. സംഭവസ്ഥലത്ത് ആംബുലന്‍സ്എത്തിയതോടെ പരിക്കേറ്റയാളെ അല്‍ ഖാസിമി ഹോസ്പിറ്റലിലെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു. ക്രയിനിലുണ്ടായിരുന്ന കോണ്‍ക്രീറ്റിന്റെയുള്ളിലായിരുന്നു അയാള്‍ കിടന്നിരുന്നത്.
അതിനാല്‍ തന്നെ അയാളെ അതില്‍ നിന്നും പുറത്തെടുക്കുക എന്നത് ഏറെ കഠിനമായ ഒരു പണിയായിരുന്നെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ചയാളുടെ മൃതദേഹം പോലീസ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഫോറന്‍സിക് വിദഗ്ധര്‍ അന്വേഷണം നടത്തുന്നുണ്ട്. കൂടാതെ കരാര്‍ കമ്പനികളില്‍ നിന്നുള്ള സൈറ്റ് എന്‍ജിനീയര്‍മാരും മാനേജര്‍മാരും ജോലിസ്ഥലം സുരക്ഷിതമാണോ സുരക്ഷാ ഭീഷണി നേരിടുന്നതാണോ എന്നുതുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു തുടങ്ങി..
Post Your Comments