യുഎഇ: 36 വർഷത്തെ യുഎഇ ജീവിതം അശോകനെന്ന കണ്ണൂർകാരന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങൾ അത്ര നിസാരമൊന്നുമല്ല. കുടുംബത്തെ രക്ഷിക്കാനായിയാണ് 22 വയസിൽ അശോകൻ യുഎഇയിൽ എത്തിയത്. അപ്പോഴും ജീവിതത്തിൽ ഇത്രയേറെ നേട്ടങ്ങൾ തനിക്ക് വന്നു ചേരുമെന്ന് വിചാരിച്ചിരുന്നില്ല. ജോലിയോട് താൻ കാട്ടിയ ആത്മാർത്ഥത അത് തന്നെയാണ് അശോകന്റെ നേട്ടങ്ങൾക്ക് കാരണം.
അബുദാബിയിലെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ ഓഫീസ് ബോയ് ആയിയാണ് ആദ്യം ജോലിക്ക് കയറിയത്. 35 വർഷങ്ങൾക്ക് ഇപ്പുറം അതേ ആശുപത്രിയിലെ സീനിയർ ഇൻഷുറൻസ് ഓഫീസർ ആയിട്ടാണ് അശോകൻ പടിയിറങ്ങുന്നത്. ഓഫീസ് ബോയിൽ നിന്ന് സീനിയർ ഇൻഷുറൻസ് ഓഫീസറിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. 1980ൽ മെഡിക്കൽ ക്ലൈം ഫോമുകൾ അശോകൻ കൈകാര്യം ചെയ്യുന്നത് കണ്ട ആശുപത്രി അധികൃതർ അശോകന് ട്രെയിനിംഗ് നൽകുകയായിരുന്നു. അതായിരുന്നു അശോകന്റെ ജീവിതത്തിലെ വഴിത്തിരിവ്.
also read:പ്രവാസികളുടെ തൊഴില്‍ നിയമനത്തിന് പുതിയ സംവിധാനവുമായി യുഎഇയും ഇന്ത്യയും
അശോകന് രണ്ട് മക്കളുണ്ട്, മൂത്തമകൻ മെക്കാനിക്കൽ എഞ്ചിനിയർ ആണ്. മകൾ പത്താം ക്ലാസിൽ പഠിക്കുന്നു. ഭാര്യ കണ്ണൂരിൽ ആർമി സ്‌കൂളിൽ അധ്യാപികയാണ്. ജീവിതത്തിൽ ഇത്രയേറെ നേട്ടങ്ങൾ നേടിയെങ്കിലും തന്റെ നല്ല സമയം അന്യ നാട്ടികൾ കഴിയേണ്ടി വന്നതിന്റെ വിഷമം ഇന്നും ഈ പ്രവാസിക്ക് ഉണ്ട്. തന്റെ കുഞ്ഞ് മകൾ മുട്ടിൽ ഇഴയുന്നത് കാണാനോ, മകനെ പഠിക്കാൻ സഹായിക്കാനോ അച്ഛൻ എന്ന നിലയിൽ തനിക്ക് കഴിഞ്ഞില്ലെന്ന് അശോകൻ പറയുന്നു. പ്രവാസികളോട് അശോകന് പറയാനുള്ളതും ഇതാണ്. എത്ര ഉയരങ്ങൾ കീഴടക്കാനുള്ള യാത്രയിലാണെങ്കിലും, ഏത് നാട്ടിലാണെങ്കിലും സ്വന്തം കുടുംബത്തിനായുള്ള സമയം കണ്ടെത്തുക.
Post Your Comments