കോഴിക്കോട് : പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
കോഴിക്കോട് ,കണ്ണൂര്‍,വയനാട് എന്നീ ജില്ലകളിലായി ആറു വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തത്. നോട്ടിസ് നല്‍കിയിട്ടും വാഹന ഉടമകള്‍ക്ക് പ്രതികരണം ഒന്നും ഉണ്ടാകാതിരുന്നതാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പിടിച്ചെടുത്ത ആഡംബര വാഹനങ്ങള്‍ക്ക് നാല്‍പത് ലക്ഷത്തില്‍ അധികം നികുതി അടയ്ക്കേണ്ടി വരുമെന്നും തുക അടച്ചുകഴിഞ്ഞാല്‍ വാഹനം തിരികെ നല്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുടുതല്‍ ജില്ലകളിലേക്ക് അന്വേഷണം വ്യപിപ്പിച്ചിരിക്കുകയാണ്.
Post Your Comments