Latest NewsKeralaNewsIndiaInternational

സൗദിയിൽ വാഹനാപകടം; മലയാളികളായ അമ്മയും മകനും മരിച്ചു

ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ അമ്മയും മകനും മരിച്ചു. ഉംറ തീര്‍ഥാടനത്തിനു പുറപ്പെട്ട മലയാളി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കോഴിക്കോട് ഓമശ്ശേരി പുത്തൂര്‍ സ്വദേശി സിദ്ധീഖിന്റെ ഭാര്യ കരുവമ്പോയില്‍ ഷഫീന (29), നാല് വയസുള്ള മകന്‍ മുഹമ്മദ്‌ ഷഫീല്‍ എന്നിവരാണ് മരിച്ചത്. ഹായിലില്‍ നിന്നും മദീന വഴി മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു കുടുംബം.

also read:സൗദിയിൽ ഉംറയ്ക്കിടെ മലയാളി മരിച്ചു

ഇന്നലെ രാവിലെ മദീനയില്‍ നിന്ന് ഏതാണ്ട് ഇരുനൂറ് കിലോമീറ്റര്‍ അകലെ നംല എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. പാലത്തിലെ ഡിവൈഡറില്‍ തട്ടി കാര്‍ താഴെ വീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന സിദ്ധീഖും പൂനൂര്‍ സ്വദേശി റംഷീദും കുടുംബവും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹങ്ങള്‍ മദീനയിൽ ഖബറടക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button