തിരുവനന്തപുരം: ചാന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം ഒക്ടോബറിലേക്ക് മാറ്റിയെന്ന് ഐഎസ് ആര്‍ഒ അറിയിച്ചു. രാജ്യം ആകാംക്ഷയോടെയും അതിലേറെ അഭിമാനത്തോടെയും നിരീക്ഷിക്കുന്ന പദ്ധതിയാണ് ഐഎസ്ആര്‍ഒ യുടെ ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍ രണ്ട്.
വിദഗ്ധർ ചില പരീക്ഷങ്ങള്‍ കൂടി വേണമെന്ന് ആവശ്യപ്പെട്ടതിനാലാണ് ഏപ്രില്‍ നടത്താനിരുന്ന വിക്ഷേപണം മാറ്റിവെച്ചതെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ അറിയിച്ചു.
ദൗത്യത്തിന് ഏകദേശം 800 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ബഹിരാകാശ ഗവേഷണത്തിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് ചന്ദ്രയാൻ വിക്ഷേപിക്കുമെന്നായിരുന്നു മുമ്പ് വാര്‍ത്ത വന്നിരുന്നത്.
Post Your Comments