ArticleLatest NewsNews

എരിതീയില്‍ എണ്ണ ഒഴിക്കുന്ന ലിംഗായത്ത് വിവാദം കോണ്‍ഗ്രസിനെ തിരിഞ്ഞു കുത്തുന്നു

ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വോട്ട് മറിച്ച് കോണ്‍ഗ്രസ് ലിംഗായത്ത് എംഎല്‍എ -യുവരാജ് ഗോകുല്‍ പറയുന്നു

ലിംഗായത്ത പ്രത്യേക മത വിവാദം കര്‍ണ്ണാടകയില്‍ കത്തുകയാണ്. എരിതീയില്‍ എണ്ണ കോരിയൊഴിക്കുന്നതാണ് കഴിഞ്ഞ ദിവസത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ്. ജയിക്കാന്‍ ആവശ്യമായ വോട്ട് ഇല്ലാതിരുന്ന ബി ജെ പി വേണ്ടതിലും അധികം വോട്ട് നേടി വിജയിച്ചിരിക്കുന്നത് എതിരാളികളെ പോലും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. മൂന്നു പതിറ്റാണ്ടായി ബാംഗ്ലൂരില്‍ സ്ഥിര താമസമാക്കിയ രാജീവ് ചന്ദ്രശേഖര്‍ അമിത് ഷായുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തിളങ്ങുന്ന വിജയം തന്നെയാണ് ബി ജെ പിയ്ക്ക് നേടിക്കൊടുത്തത്.

പക്ഷേ ഈ വിജയം മറ്റൊരു വിവാദത്തിനാണ് തിരികൊളുത്തിയത്. ലിംഗായത്ത് പ്രത്യേക മതം ആക്കാനുള്ള കോണ്‍ഗ്രസ് നയത്തിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നടക്കുന്ന പൊട്ടിത്തെറിയിലെ പുതിയ തുടര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയുമാണ് ബി ജെ പിയുടെ വിജയം. കോണ്‍ഗ്രസ് എം എല്‍ എയും ലിംഗായത്ത് സമുദായാംഗവുമായ എ എസ് പാട്ടീല്‍ കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പില്‍ കൂറുമാറി ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തത് ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുടെ തുടര്‍ച്ചയാണെന്നാണ് കരുതുന്നത്.

ലിംഗായത്ത് സമുദായ നേതാക്കളായ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണി ഉയര്‍ത്തുകയും പാര്‍ട്ടി തന്നെ വിഭജനത്തിനെ നേരിടുകയും ചെയ്യുന്ന അവസരത്തില്‍ എ എസ് പാട്ടീലിന്റെ വോട്ട് ഉയര്‍ത്താന്‍ പോകുന്ന വെല്ലുവിളികള്‍ ചെറുതാകില്ല. ബി ജെ പിയെ തോല്‍പ്പിക്കാന്‍ എന്നോണം ഉണ്ടാക്കിയ കരുനീക്കം കോണ്‍ഗ്രസിനു തിരിഞ്ഞു കൊത്തി തുടങ്ങുന്നതിന്റെ ആദ്യ സൂചനയായി മാത്രമേ ഇതിനെ കാണാനാകൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ ലിംഗായത്ത കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടേയ്ക്കും എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles

Back to top button