അദ്ധ്യാപകന് ജോലി നഷ്ടമായി. വിദ്യാര്‍ത്ഥിയുമായുള്ള ചുംബന വീഡിയോ വൈറലായതോടെയാണ് ജോലി പോയത്. ചൈനയിലെ ഷാന്ക്സി പ്രവിശ്യയിലാണ് സംഭവം നടന്നത്. ഇയാളുടെ വീട്ടില്‍ സ്കൂളില്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥിനി സ്വകാര്യ ട്യൂഷന് വന്നിരുന്നു. ഇപ്പോള്‍ വൈറലായിരിക്കുന്നത് ഈ കുട്ടിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ്. അച്ചടക്കനടപടി നേരിട്ടത് ജിയ എന്ന അദ്ധ്യാപകനാണ്.
കുട്ടിയെ ചുംബിക്കുന്നത് അദ്ധ്യാപകന് തന്നെ ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ അബദ്ധവശാൽ ഓണ്‍ലൈന്‍ വീഡിയോ ഷെയറിങ് ആപ്പായ ക്യുസോണ്‍ വഴി വൈറലായി. ഇദ്ദേഹത്തെ പിന്തുടരുന്നവര്ക്കും ദൃശ്യം ലഭ്യമായി. വീഡിയോ ചിത്രീകരിച്ചത് മാര്‍ച്ച് 11 നാണ്. പുറത്തായത് 47 കാരനായ അദ്ധ്യാപകന് കൗമാരക്കാരിയുടെ ചുണ്ടില്‍ ഉമ്മവെയ്ക്കുന്ന ദൃശ്യങ്ങളാണ്.
read also: ഝാര്‍ഖണ്ഡിലെ ചുംബന മത്സരം വൈറലാകുന്നു ;വീഡിയോ കാണാം
ഇയാള്‍ വിദ്യാര്‍ത്ഥിനിയെ മടിയിലിരുത്തി ഉമ്മവെയ്ക്കുന്ന ദൃശ്യം ഫോണില്‍ പകര്‍ത്തി. തുടര്‍ന്ന് തനിക്ക് മാത്രം കാണാന്‍ കഴിയുന്ന ഓണ്‍ലി മീ എന്ന ഒപ്ഷന്‍ നല്കി ഇയാള്‍ വീഡിയോ തന്റെ ക്യുസോണ്‍ അക്കൗണ്ടില്‍ ഷെയര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധവശാല്‍ ഓള് മൈ ഫ്രണ്ട്സ് എന്ന ഓപ്ഷനാണ് നല്‍കിയത്. ഇതോടെ അദ്ധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കി.
Post Your Comments