ലക്നോ : രാജ്യസഭാ തെരഞ്ഞെടുപ്പില്‍ എസ് പി യുമായുള്ള കൂട്ട് കെട്ട് തന്ത്രം പൊളിഞ്ഞതോടെ തിരിച്ചടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബിഎസ് പി അധ്യക്ഷ മായാവതി. വിവിധ സംസ്ഥാനങ്ങളില്‍ അവിടുത്തെ പ്രധാന ശക്തികളുമായി സഖ്യം രൂപപ്പെടുത്തി തന്റെ വോട്ടു ബാങ്കായ ദളിത് ശക്തി അനുകൂലമാക്കി തെരഞ്ഞെടുപ്പിനെ നേരിടാനാണ് മായാവതിയുടെ പുതിയ നീക്കം. ഇതിന്‍റെ ആദ്യപടിയായി കര്‍ണാടകത്തില്‍ ജനതാദളുമായി സഖ്യം ചേരുകയാണ് ലക്ഷ്യം.
കര്‍ണാടകയില്‍ 20 ശതമാനം ദളിത് വോട്ടുകളാണെന്നിരിക്കെ ആരുമായും സഖ്യം ചേര്‍ന്നും ബിജെപിയെ തകര്‍ക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കര്‍ണാടക രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റി ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് കനത്ത പ്രഹരം ഏല്‍പ്പിക്കാമെന്ന പ്രതീക്ഷയിലാണ് മായാവതി. നിലവില്‍ ലിംഗായത്ത വിഭാഗത്തിന് മതന്യൂനപക്ഷ പദവി നല്‍കി ജാതി രാഷ്ട്രീയത്തെ കൂട്ട് പിടിച്ചുളള മത്സരമാണ് കോണ്‍ഗ്രസ് പയറ്റുന്നത്. ഇതേ നാണയത്തില്‍ ജാതിരാഷ്ട്രീയം തന്നെ പയറ്റാനാണ് മായാവതിയും ശ്രമിക്കുന്നത്.
നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ജനതാദളിനുമെല്ലാം വിജയം ഉറപ്പാക്കണമെങ്കില്‍ ദളിത് വോട്ടുകള്‍ കൂടി കിട്ടിയേ മതിയാകൂ എന്ന സാഹചര്യവും മായാവതിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. കര്‍ണാടകയുടെ ആകെ ജനസംഖ്യയുടെ 20 ശതമാനം ദളിത് വിഭാഗങ്ങളും 16 ശതമാനം മുസ്ലീങ്ങളുമാണ്. എന്നും ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് വിഭാഗത്തിന് മതന്യൂനപക്ഷ പദവി വാഗ്ദാനം ചെയ്ത് രാഷ്ട്രീയ ഗുണം നേടാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശ്രമിച്ച സാഹചര്യത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലിംഗായത്ത് ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് നിർണ്ണായകമാണ്.
ബിഎസ് പി അധ്യക്ഷ മായാവതിയുമായി സഖ്യത്തിന് തയ്യാറാണെന്ന് ദേവഗൗഡ വ്യക്തമാക്കിയുണ്ട്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 60 മണ്ഡലങ്ങളില്‍ 20 സീറ്റുകളാണ് ദേവഗൗഡ മായാവതിയുടെ ബിഎസ്പിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ദളിത് സ്വാധീനമുള്ള മേഖലകളില്‍ നിന്ന് വെറും 5000 ത്തില്‍ താഴെ വോട്ടുകളുടെ കുറവില്‍ 20 സീറ്റുകളായിരുന്നു ജനതാദളിന് നഷ്ടമായത്. അതുകൊണ്ട് തന്നെ ഈ വോട്ടുകള്‍ മായാവതിയെ കൂട്ട്പിടിച്ച് തിരിച്ച് പിടിക്കാനുളള ശ്രമത്തിലാണ് ജനതാദള്‍.
Post Your Comments