Latest NewsNewsIndia

കാലിത്തീറ്റ കുംഭകോണം; നാലാം കേസില്‍ ലാലുവിന്റെ ശിക്ഷ ഇങ്ങനെ

റാഞ്ചി: കാലിത്തീറ്റ കുംഭകോണകേസില്‍ ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ നാലാമത്തെ കേസിലെയും ശിക്ഷ വിധിച്ചു. ഏഴ് വർഷം തടവും 30 ലക്ഷം രൂപയുമാണ് വിധിച്ചത്. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ദുംക ട്രഷറിയിൽ നിന്ന് 3.13 കോടി രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ലാലുവിന് ശിക്ഷ വിധിച്ചത്.

എന്നാല്‍ ഈ കേസില്‍ ബിഹാർ മുൻ മുഖ്യമന്ത്രി ജഗന്നാഥ മിശ്രയെ കോടതി വെറുതെ വിട്ടു. 31 പേർ പ്രതിസ്ഥാനത്തുണ്ടായ കേസിൽ 19 പേരെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. 1995-1996 കാ​ല​യ​ള​വി​ൽ വ്യാ​ജ ബി​ല്ലു​ക​ൾ ന​ൽ​കി ട്ര​ഷ​റി​യി​ൽ ​നി​ന്നും പ​ണം പി​ൻ​വ​ലി​ച്ച​താണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button