ചെന്നൈ: വ്യാജ പാസ്പോര്‍ട്ടുമായ വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ച നടി പിടിയില്‍. ചെന്നൈയില്‍ നിന്ന് ദുബായിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായത്. ദുബായില്‍ നടക്കുന്ന സാംസ്കാരിക പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുകയെന്നായിരുന്നു നടി വിശദമാക്കിയത്.
ദുബായിലേക്കു പോകാനെത്തിയ ഇവരെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ സംശയത്തെ തുടര്‍ന്നു ചോദ്യം ചെയ്തപ്പോഴാണു പാസ്പോര്‍ട്ടിലെ വിലാസം വ്യാജമാണെന്നു കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ ഇവര്‍ കാഞ്ചിപുരം സ്വദേശിയായ ഒരാളുടെ വിലാസമാണ് പാസ്പോര്ട്ടില് ഉപയോഗിച്ചത്. കോലാര്‍ സ്വദേശിയായ ഇരുപതികാരിയായ മംമ്ത ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
പാസ്പോര്‍ട്ടിലെ മേല്‍വിലാസത്തില്‍ ഇവരുടെ വീട് കാഞ്ചീപുരത്താണെന്ന് രേഖപ്പെടുത്തിയിരുന്നു. ആധാര്‍ വിവരങ്ങള്‍ പ്രകാരം ഇവര്‍ കര്‍ണാടകയിലാണെന്ന് കണ്ടെത്തുകയായിരുന്നു. ഇതെ തുടര്‍ന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഇവരെ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. നേരത്തെയും ഇവര്‍ നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ വിദേശത്തേയ്ക്ക് പോയിട്ടുണ്ട്.
Post Your Comments