പൂനെ: പെണ്‍വേഷം കെട്ടി ഏവരെയും കബളിപ്പിച്ച് 45കാരന് വീട്ടമ്മയുമായി വിവാഹേതര ബന്ധം. നാട്ടുകാരെയും വീട്ടുകാരെയും കബളിപ്പിച്ച് ബന്ധം തുടര്‍ന്നയാളെ ഒടുവില്‍ യുവതിയുടെ ഭര്‍ത്താവ് പിടികൂടി. പൂനെ സ്വദേശിയായ രാജേഷ് മേത്തയാണ് പിടിയിലായത്.
യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്താണ് പിടിയിലായ രാജേഷ്. ഈ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രാജേഷ് സ്ഥിരമായി ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുമായിരുന്നു. അങ്ങനെയാണ് യുവതിയുമായി രാജേഷ് അടുപ്പത്തിലായത്. വീട്ടമ്മ താമസിക്കുന്ന ഫ്ലാറ്റിലെ മറ്റു താമസക്കാര്‍ക്കും സെക്യൂരിറ്റി ജീവനക്കാര്‍ക്കും സംശയം തോന്നാതിരിക്കാനാണ് പെണ്‍വേഷം കെട്ടാന്‍ രാജേഷ് തീരുമാനിച്ചത്.
നൈറ്റി അണിഞ്ഞാണ് മേത്ത എത്തിയിരുന്നത്. ആദ്യ പരീക്ഷണം വിജയമായതോടെ ഇാള്‍ സന്ദര്‍ശനം സ്ഥിരമാക്കി. വര്‍ഷങ്ങളുടെ വിവാഹേതരബന്ധം കഴിഞ്ഞദിവസം ഭര്‍ത്താവ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നുമണിക്കാണ് രാജേഷ് ഫ്‌ലാറ്റിലെത്തിയത്. ഈ സമയം ഉറക്കത്തിലായിരുന്നു യുവതിയുടെ ഭര്‍ത്താവ്.
തുടര്‍ന്ന് ഇയാളെ മയക്കികിടത്താന്‍ രാജേഷും യുവതിയും തീരുമാനിച്ചു. എന്നാല്‍ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്ന ഇയാള്‍ നൈറ്റി ധരിച്ച രാജേഷിനെ കണ്ട് പിടികൂടാന്‍ ശ്രമിച്ചു. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രാജേഷിനെ ഇയാള്‍ പിന്നാലെ ചെന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചു.
Post Your Comments