Latest NewsNewsGulf

യുഎഇയിൽ നിന്നും മുപ്പത് വർഷത്തിലേറെ അനുഭവസമ്പത്തുമായി അശോകൻ ഇന്ത്യയിലേക്ക്

അബുദാബി: 36 വർഷങ്ങൾക്ക് ശേഷം അശോകൻ കോനി ഒടുവിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. അബുദാബിയിലെ അൽ ഷിഫാ ഹോസ്പിറ്റലിൽ ഒരു ഓഫീസ് ബോയ് ആയിട്ടായിരുന്നു അശോകന്റെ തുടക്കം. ഇപ്പോൾ സീനിയർ ഇൻഷുറൻസ് കോർഡിനേറ്റർ ആയാണ് അദ്ദേഹം അബുദാബിയോട് വിട പറയുന്നത്.

അശോകന്റെ പിതാവ് കണ്ണൂരിൽ ഒരു ഹോട്ടൽ നടത്തിയിരുന്നു. എന്നാൽ പിതാവിന് അസുഖം ബാധിച്ചതോടെ ഹോട്ടൽ അടച്ചുപൂട്ടേണ്ടതായി വന്നു. മൂന്ന് അനിയന്മാരും രണ്ട് അനിയത്തിമാരുമുൾപ്പെടുന്ന ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം അങ്ങനെ അശോകന്റെ ചുമലിലായി. തുടർന്ന് ബംഗളൂരുവിലെ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ അശോകൻ ജോലിക്ക് കയറി. തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ജോയിൻ ചെയ്‌തു. 2 വർഷങ്ങൾക്ക് ശേഷം അശോകന് പ്രൊമോഷൻ ലഭിച്ചു. തുടർന്ന് ഭാഗ്യം അശോകനോടൊപ്പമായിരുന്നു.

Read Also: കണ്ണിനു താഴെയുള്ള കറുപ്പകറ്റാൻ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

1991 ലായിരുന്നു അശോകന്റെ വിവാഹം. ഭാര്യയ്ക്കും മക്കൾക്കും അബുദാബിയിൽ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാൽ ഒരു തവണ പോലും താൻ അതിന് തയ്യാറായിട്ടില്ലെന്നും അശോകൻ വ്യക്തമാക്കുന്നു. കുടുംബത്തിന് വേണ്ടി കഷ്ടപ്പെടണമെന്നും എന്നാൽ അത് അവരെ ഒഴിവാക്കി കൊണ്ടായിരിക്കരുതെന്നുമാണ് അശോകൻ പറയുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button