വാഷിങ്ടണ്‍: ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തി അമേരിക്ക. ചൈനയുമായുള്ള വാണിജ്യ യുദ്ധം കടുക്കാന്‍ ഈ നടപടി ഇടയാക്കുമെന്നാണ് സൂചന. അമേരിക്കന്‍ കമ്പനികളുടെ പേറ്റന്റിലുള്ള സാധനങ്ങള്‍ റോയല്‍റ്റി നല്‍കാതെ ചൈന നിര്‍മിക്കുന്നുവെന്ന് പരാതി വ്യാപകമാണ്. ഉല്പന്നങ്ങള്ക്ക് 6000 കോടി ഡോളര്‍ (3.91 ലക്ഷം കോടി രൂപ) അധിക നികുതിയാണ് ചുമത്തിയത്. ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു.
15 ദിവസത്തിനുള്ളില്‍ ഏതൊക്കെ ഇനങ്ങള്‍ക്കാണ് അധികച്ചുങ്കം എന്നു വിശദീകരിച്ചുള്ള നിര്‍ദേശം യുഎസ് വാണിജ്യ പ്രതിനിധി പ്രസിഡന്റിനു നല്‍കണമെന്നും ചൈന വന്‍തോതില്‍ ബൗദ്ധിക സ്വത്തവകാശ മോഷണം നടത്തുന്നുവെന്നും ആരോപിച്ചാണു ട്രംപിന്റെ ഈ നീക്കം. ട്രംപിന്റെ ഉത്തരവിനെതിരേ ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വ്യാപാരയുദ്ധത്തില്‍ അന്ത്യംവരെ പോരാടുമെന്നും ചൈന പ്രതികരിച്ചു. ചൈന ബദല്‍ നടപടികള്‍ എടുക്കുമെന്ന ആശങ്കയില്‍ യുഎസ് ഓഹരി വിപണിയില്‍ വിലകള്‍ കുത്തനെ ഇടിഞ്ഞു. യൂറോപ്പിലും ഓഹരികള്‍ താണു.
Post Your Comments