KeralaLatest NewsNews

പുതുക്കിയ വീട്ടുകരം നടപ്പിലാക്കുന്നതിനെ കുറിച്ച് മന്ത്രി ജലീല്‍

തിരുവനന്തപുരം : വീട്ടുകരത്തില്‍ മാറ്റമില്ലെന്ന് മന്ത്രി കെ ടി ജലീല്‍. നികുതി പരിഷ്കരണ നടപടി പൂര്‍ത്തിയാക്കിയതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വാങ്ങുന്ന വീട്ടുകരം തന്നെ ആയിരിക്കും അടുത്ത സാമ്പത്തിക വര്‍ഷവും വാങ്ങുകയെന്ന് മന്ത്രി പറഞ്ഞു. നിയസഭയിലാണ് അദ്ദേഹം വീട്ടുകരം നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള വിശദീകരണം നല്‍കിയത്.

also read : പ​രീ​ക്ഷ എ​ഴു​താ​ന്‍ അ​നു​വ​ദിച്ചില്ല; എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി ചെയ്തത്

ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്ക് ഏര്‍പ്പെടുത്താന്‍ ആയിരുന്നു മുന്‍ തീരുമാനം. പഞ്ചായത്തുകളില്‍ പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ക്ക് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ നിരക്ക് ചതുരശ്ര മീറ്ററിന് മൂന്നു രൂപായും കൂടിയത് എട്ടു രൂപയുമാണ്.

മുനിസിപ്പാലിറ്റികളില്‍ കുറഞ്ഞത് ആറു രൂപയും കൂടിയത് പതിനഞ്ച് രൂപയുമാണ്. കോര്‍പറേഷനുകളില്‍ ഇത് യഥാക്രമം എട്ടു രൂപയും ഇരുപത് രൂപയുമാണ്. നികുതി കുടിശ്ശിക തവണകളായി അടയ്ക്കുന്നതിന് വ്യവസ്ഥയില്ലെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button