കുവൈറ്റ് : കുവൈറ്റില്‍ പട്രോളിംഗിനിറങ്ങിയ പൊലീസിന് നേരെ യുവാക്കള്‍ കല്ലെറിഞ്ഞു. ഇത് കണ്ട ഒരു വാഹനത്തിലെ ഡ്രൈവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ എടുക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
കുവൈറ്റിലെ സബാഹിയ പ്രദേശത്തെ വെഡ്ഡിംഗ് ഹാളില്‍ നിന്നും പുറത്തിറങ്ങിയ ഒരു കൂട്ടം യുവാക്കള്‍ അശ്രദ്ധമായ രീതിയില്‍ അതിവേഗത്തില്‍ ഡ്രൈവിംഗ് ചെയ്ത് റോഡില്‍ ബഹളം ഉണ്ടാക്കുകയായിരുന്നു. ഇതോടെ യുവാക്കളെ പൊലീസ് തടയുകയും അവകുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഗതാഗതവകുപ്പിലേയ്ക്ക് സന്ദേശം അയച്ചതിലും പ്രകോപിതരായാണ് യുവാക്കള്‍ പൊലീസിനും നേരെ കല്ലെറിഞ്ഞത്.
Post Your Comments