ഓസ്‌ട്രേലിയ: വിക്ടോറിയയിലെ ഫ്ലിൻഡേഴ്‌സ് ലൈനിലെ ഒരു റെസ്റ്റോറന്റിൽ നിന്നും ആഹാരം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി യുഎഇ മിനിസ്ട്രി. ക്യുമുലസ് ഇന്‍കോര്‍പറേഷന്‍ എന്ന ഹോട്ടലിൽ നിന്നും ആഹാരം കഴിക്കുന്നവർക്കാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവർക്ക് ഹെപ്പറ്റിറ്റിസ് എ വൈറസ് ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
ഫെബ്രുവരി 26 മുതൽ മാർച്ച് 19 വരെ ഇവിടെ നിന്ന് ആഹാരം കഴിച്ചവർക്കാണ് വൈറസ് ബാധിച്ചിരിക്കുന്നത്. ഇവരെ ഉടൻ തന്നെ ചെക്കപ്പിനായി അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. പനി, തലകറക്കം, കണ്ണുകൾക്കും തൊലിക്കും മഞ്ഞനിറം എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ.
Post Your Comments