KeralaLatest NewsNewsIndia

ദിവ്യ എസ് അയ്യരുടെ ചിത്രം ദുരുപയോഗം ചെയ്യുന്നതായി പരാതി

തിരുവനന്തപുരം: സബ് കലക്ടര്‍ ദിവ്യ എസ്.അയ്യരുടെ ചിത്രം സ്വകാര്യകമ്പനി പരസ്യത്തിന് ഉപയോഗിക്കുന്നതായി പരാതി. സ്മാര്‍ട്ട്​വേ ഇന്ത്യാ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ്​ കമ്പനി സമൂഹമാധ്യമങ്ങളില്‍ പരസ്യത്തിനായി സബ് കലക്ടറുടെ ചിത്രം ഉപയോഗിക്കുന്നതായിയാണ് ആരോപണം.
ദിവ്യ എസ് അയ്യർ കോട്ടയം അസി. കലക്ടര്‍ ആയിരുന്നപ്പോള്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ ചില യുവാക്കളോടൊപ്പം എടുത്ത ചിത്രമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തത്‌. സംഭവത്തിൽ ദിവ്യ എസ്.അയ്യര്‍ ഡി.ജി.പിക്ക് പരാതി നല്‍കി.

also read:വര്‍ക്കലയിലെ വിവാദ ഭൂമി ഇടപാട് : സബ് കളക്ടറുടെ ഉത്തരവിന് സ്റ്റേ

കമ്പനി തകര്‍ച്ചയിലാണെന്ന വാര്‍ത്ത സമൂഹമാധ്യമത്തില്‍ പ്രചരിച്ചതിനെതുടര്‍ന്നാണ് ഈ ചിത്രമുപയോഗിച്ച്‌ ദിവ്യ എസ്.അയ്യരും കമ്ബനിയില്‍ പങ്കാളിയാണെന്ന്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്. ഡി.ജി.പി പരാതി കമീഷണര്‍ക്ക് കൈമാറി. കമീഷണറുടെ നിര്‍ദേശപ്രകാരം പേരൂര്‍ക്കട പോലീസ് കേസ് രജിസ്​റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button