Latest NewsNewsLife Style

ഇവയാണ് നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന വെളുത്ത പാടുകളുടെ കാരണങ്ങൾ

ചർമ്മത്തിന് നിറവ്യത്യാസം ഉണ്ടാകുന്നത് സാധാരണ ഗതിയിൽ ഒരു ചർമരോഗമായി കണക്കാക്കാം. ഇത് ചിലപ്പോഴൊക്കെ ചർമ്മങ്ങളിൽ വെളുത്ത പാടുകളായും, കറുത്ത പാടുകളായും , ത്വക്കിൽ കണ്ടുവരുന്ന മറ്റു ചില നിറവ്യത്യാസങ്ങളായും കാണപ്പെടാറുണ്ട്.

read also: ചർമ്മത്തിന്റെ ആരോഗ്യത്തിനു കേടുപാടുകൾ വരുന്നത് ഇതുകൊണ്ടാണ്

വെളുത്തപാടുകൾ മനുഷ്യസമൂഹത്തിൽ ആൺ-പെൺ ഭേദമെന്യേ എല്ലാത്തരം ആളുകൾക്കും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഊഷ്മാവ് കൂടുതലായി ഉയർന്നു നിൽക്കുന്ന ശീതോഷ്ണമേഘലകളിൽ താമസിക്കുന്നവർക്ക് ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. ശരീരഭാഗങ്ങളിൽ ചിലയിടത്തൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ വെളുത്ത പാടുകൾ ചിലപ്പോൾ ചൊറിച്ചിലിനേയും കൂടെ കൊണ്ടുവരാം. ഈ അസുഖത്തിന് കാരണമായിത്തീരുന്ന അനവധി കാരണങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും പൊതുവേ കൂടുതലായി കണ്ടുവരുന്നതും പാണ്ടുരോഗമാണ്

ചർമ കോശങ്ങൾക്ക് നിറക്കൂട്ട് നൽകുന്ന മെലാനിൻ എന്ന ഹോർമോണിന്റെ ഉത്പാദനത്തെ ക്ഷയിപ്പിക്കുന്ന അവസ്ഥ മൂലം ഉണ്ടാവുന്നതാണ് പാണ്ടുരോഗം. മെലനോസൈറ്റസ് എന്ന ഗ്രന്ധിയുടെ നാശമാണ് ചർമ്മത്തിൽ ഈ നിറവ്യത്യാസം ഉണ്ടാകുന്നത്. ശരീരത്തിൽ ഇങ്ങനെ ഉണ്ടാവുന്നതിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാലും ശരീരത്തിൻറെ പ്രതിരോധകശേഷി കുറയുന്നത് കൊണ്ട് ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ഏതാണ്ട് രണ്ടു മുതൽ അഞ്ച് മില്യൻ വരെ അമേരിക്കക്കാർ അല്ലെങ്കിൽ യുഎസ് ജനസംഖ്യയുടെ 2 ശതമാനത്തോളം ആളുകൾ പാണ്ടുരോഗം ബാധിച്ചവരാണ്. പാണ്ട് രോഗത്തിന്റെ ആദ്യ ലക്ഷണങ്ങളായ വെളുത്ത പാടുകൾ ആദ്യത്തെ 10 മുതൽ 30 വർഷങ്ങൾക്കുള്ളിൽ തന്നെ അവരിൽ കാണപ്പെട്ടു വരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ഉൾപ്പെടെ മനുഷ്യകുലത്തെ ഒട്ടാകെ തുല്യമായ രീതിയിൽ ബാധിക്കപ്പെട്ടിരിക്കുന്നു ഈ അവസ്ഥ

shortlink

Post Your Comments


Back to top button