പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പോപ് കോണ്‍. ചോളമാണ് പോപ് കോണ്‍. ഇതൊരു ധാന്യമാണ് എന്നതു കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നല്ലതാണ്. എന്നാല്‍ പോപ് കോണ്‍ കഴിക്കുന്നത് നമ്മുടെ വിശപ്പിനെ കുറക്കുന്നു. ആരോഗ്യം നല്‍കുകയും ചെയ്യുന്നു.
പീനട്ട് ബട്ടര്‍ കൊണ്ട് നമുക്ക് അമിതവിശപ്പെന്ന വില്ലനെ ഇല്ലാതാക്കാവുന്നതാണ്. ബ്രഡ് ബേക്ക് ചെയ്യുമ്പോള്‍ പീനട്ട് ബട്ടര്‍ ഉപയോഗിക്കാം. എന്നാല്‍ പീനട്ട് ബട്ടര്‍ സ്ഥിരമായി കഴിക്കുന്നവര്‍ ദിവസവും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു.
read also: നിങ്ങളുടെ കുഞ്ഞിന് വിശപ്പ് കുറവാണോ….? എങ്കില്‍ സൂക്ഷിച്ചോളൂ!
ആവക്കാഡോ നമ്മുടെ നാട്ടില്‍ സുലഭമല്ലെങ്കിലും ചില സീസണുകളില്‍ നമുക്ക് ആവക്കാഡോ ലഭ്യമാണ്. വെണ്ണപ്പഴം എന്നാണ് ആവക്കാഡോ അറിയപ്പെടുന്നത്. ഇതിലുള്ള ആന്റി ഓക്‌സിഡന്റ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നു. ആരോഗ്യത്തിന് വളരെയധികം ഗുണകരമാണ്.
ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍പിന്‍ നോക്കാതെ ഉപയോഗിക്കാവുന്ന ഒന്നാണ് തൈര്. തൈര് കഴിക്കുന്നത് എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ഇതിലുള്ള കാല്‍സ്യത്തിന്റെ കലവറ വിശപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
ഓട്‌സ് ആരോഗ്യത്തിന് വളരെ മികച്ചതാണ്. ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഈ ധാന്യത്തില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള കാര്‍ബോഹൈഡ്രേറ്റ് കണ്ടന്റ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അമിത വിശപ്പിനെ ഇല്ലാതാക്കി തടി കുറക്കുന്നതിനും ഓട്‌സ് മുന്നിലാണ്.
Post Your Comments