തിരുവനന്തപുരം: ലൈംഗികാരോപണത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതിവാര ടോക് ഷോയായ നാം മുന്നോട്ട് പരിപാടിയുടെ പ്രൊഡ്യൂസറെ പരിപാടിയില്‍ നിന്നും പുറത്താക്കി. ഒരു മാധ്യമപ്രവര്‍ത്തകയുടെ ലൈംഗീകാരോപണത്തെ തുടര്‍ന്ന് സിഡിഎസ് ജീവനക്കാരനായ സപ്നേഷിനെയാണ് പരിപാടിയുടെ പ്രൊഡ്യൂസര്‍ സ്ഥാനത്തു നിന്നും നീക്കിയത്.
കഴിഞ്ഞ സെപ്തംബറില്‍ കൂടെയുള്ള വനിതാ റിപ്പോര്‍ട്ടറെയും തന്നെയും സപ്നേഷ് ഇടപ്പഴഞ്ഞിയിലെ ഒരു വാടകവീട്ടില്‍ കൊണ്ടുപോയി മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്.
മറ്റൊരു സഹപ്രവര്‍ത്തകയുടെ സഹായത്തോടെയാണ് സ്പനേഷ് തന്നെ രണ്ടു തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്നും മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം സിഡിഎസ് ഉദ്യോഗസ്ഥരോട് പറഞ്ഞെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു അവരുടെ ശ്രമമെന്നും അവര്‍ ആരോപിച്ചു.
സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും, ജനാഭിപ്രായം അറിയുന്നതിനും പരാതികള്‍ അറിയുന്നതിനുംവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയാണ് നാം മുന്നോട്ട്. ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജാണ് പരിപാടിയുടെ അവതാരക. എന്നാല്‍ പരിപാടിയെ കുറിച്ച് ഇതിന് മുന്പും നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ സിനിമാതാരം ആശാശരത്തിന് നല്‍കുന്നത് ലക്ഷങ്ങളാണെന്നും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് ഇത്തരത്തില്‍ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments