കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് നടത്തുന്നതിനെ എതിർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടം മഞ്ഞപ്പട പ്രതിഷേധത്തിനൊരുങ്ങുന്നു. ക്രിക്കറ്റ് കൊച്ചിയിൽ നടത്താനുള്ള തീരുമാനത്തെ ആദ്യം മുതലേ ഫുട്ബോള്‍ പ്രേമികൾ എതിർത്തിരുന്നു. കൊച്ചിയിൽ തന്നെ ക്രിക്കറ്റ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മഞ്ഞപ്പട പ്രതിഷേധവുമായി രംഗത്തെത്തിയത്. ഞാറാഴ്ച കലൂരിൽ ഫുട്ബോള്‍ ആരാധകരെയും താരങ്ങളെയും ഒരുമിപ്പിച്ച് മനുഷ്യമതില്‍ ഒരുക്കാനാണ് മഞ്ഞപ്പടയുടെ തീരുമാനം.
കലൂര്‍ ജവഹര്‍ലാല്‍ നഹ്റു സ്റ്റേഡിയത്തിന് മുന്നിലാകും ഫുട്ബോള്‍ ആരാധകര്‍ മനുഷ്യമതില്‍ തീര്‍ക്കുക. ഞായറായ്ച ഉച്ചയ്ക്ക് 2.30നാണ് പ്രതിഷേധം. നൂറ് കണക്കിന് ഫുട്ബോള്‍ പ്രേമികള്‍ പ്രതിഷേധത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേവ് മത്സരത്തിനും കൊച്ചി ടര്‍ഫ് സംരക്ഷിക്കാനുള്ള കാര്‍ഡുകളുമായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ എത്തിയിരുന്നു.
Post Your Comments