ജപ്പാന് : അമേരിക്കയിലെ വിസ നിയന്ത്രണങ്ങളും നാട്ടിലെ തൊഴിലില്ലായ്മയും ഒക്കെയായി ആകെ വലഞ്ഞിരിക്കുകയായിരുന്നു ഇന്ത്യയിലെ ഐടി രംഗം. എന്നാല്‍ ഐടി പ്രഫഷണലുകള്‍ക്ക് ആശ്വാസമായി ജപ്പാനില്‍ നിന്നൊരു വാര്‍ത്തയെത്തിരിക്കുകയാണ് ഇപ്പോള്‍. അവരുടെ രാജ്യത്തേക്ക് ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്കുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ് സാങ്കേതിക രംഗത്ത് എന്നും ഒരുപടി മുന്നില്‍ നിന്നിട്ടുള്ള ജപ്പാന്.
അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന് എക്സ്റ്റേണല്‍ ട്രേഡ് ഓര്ഗനൈസേഷന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷിഗേകി മേഡയുടെ വാക്കുകള്‍ വിശ്വസിക്കാമെങ്കില്‍ രണ്ട് ലക്ഷം ഐടി ജീവനക്കാരെയാണു ജപ്പാന് അവരുടെ നൈപുണ്യ വിടവ് നികത്താന്‍ അടിയന്തിരമായി വേണ്ടത്. നിലവില്‍ 9,20,000 ഐടി പ്രഫഷണലുകളാണ് ജപ്പാനിലുള്ളത്. 2030 ഓടെ പുതുതായി എട്ടു ലക്ഷം പ്രഫഷണലുകളെ കൂടി ജപ്പാന് ആവശ്യമായി വരും. അതിനു ജപ്പാന് ഉറ്റുനോക്കുന്നതാകട്ടെ ലോകത്തെ ഏറ്റവും വലിയ ഐടി സേവന കയറ്റുമതി രാജ്യമായ ഇന്ത്യയെയും.
വന്നു ജോലി ചെയ്തു തിരിച്ചു പോകാനല്ല, മറിച്ച് ഗ്രീന്‍ കാര്‍ഡ് വഴി അവിടെ സ്ഥിരതാമസത്തിനുള്ള അനുമതിയാണു ജപ്പാന് ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്ക് മുന്നില്‍ വച്ചു നീട്ടുന്നത്. ലോകത്തില്‍ ഏറ്റവും അധികം പ്രായമുള്ള ജനതയാണു ജപ്പാനിലേത്. ജനസംഖ്യയുടെ 33 ശതമാനത്തിലധികവും 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ഇവിടെ. അതു കൊണ്ട് ഐടി രംഗത്ത് യോഗ്യരായ, പരിശീലനം നേടിയ വിദഗ്ധരുടെ അഭാവം ജപ്പാന് നേരിടുന്നുണ്ട്.
Post Your Comments