പിങ്ക് നിറത്തിലുളള ഹിമാലയന്‍ സാള്‍ട്ട് ലാംപിന്‍റെ ഒരു വശത്തായി ലൈറ്റ് വെച്ച് വീടിന്‍റെ ഉള്‍വശം ഭംഗിയുളളതാക്കുന്നത് പ്രചാരം ലഭിച്ചു കഴിഞ്ഞ കാര്യമാണ്.ലൈറ്റ് ഓണാക്കുമ്പോള്‍ വരുന്ന പിങ്ക് നിറമാണ് ഇതിന്‍റെ ആകര്‍ഷണിയത.എന്നാല്‍ ഭംഗി മാത്രം മുന്നില്‍ കണ്ടുകൊണ്ടല്ല മറിച്ച് ആരോഗ്യപരമായ നേട്ടങ്ങള്‍ ലഭിക്കുമെന്ന വിശ്വാസമാണ് പലരെയും ഹിമാലയന്‍ സാള്‍ട്ട് ലാംപിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
വീടിനുളളിലെ അശുദ്ധവായുവിനെ ശുദ്ധമാക്കാന്‍ ഹിമാലയന്‍ സോള്‍ട്ടിനു കഴിയും എന്നാണ് പറയപ്പെടുന്നത്. അലര്‍ജി രോഗങ്ങളെ മാറ്റാന്‍ വേണ്ടി ചിലര്‍ ഹിമാലയന്‍ സാള്‍ട്ട് ലാമ്പ് വീടിനുളളില്‍ വെയ്ക്കുന്നുണ്ട്. ഹിമാലയന്‍ സാള്‍ട്ട് ബെഡ് റൂമില്‍ വെച്ചാല്‍ നല്ല ഉറക്കം കിട്ടും എന്നും കരുതപ്പെടുന്നു. വായുവിന്‍റെ ക്വാളിറ്റി കൂട്ടുന്നതിലൂടെ ശ്വാസകോശ രോഗങ്ങള്‍ മാറാനായും ഇതുപയോഗിച്ചു വരുന്നു.
നാച്ച്വറല്‍ അയണൈസര്‍ എന്ന നിലയിലും ഹിമാലയന്‍ സാള്‍ട്ടിനെ ചിലര്‍ കണക്കാക്കുന്നു. ഹിമാലയന്‍ സാള്‍ട്ട് അതിനോടു ചേര്‍ന്നിരിക്കുന്ന ലാംപിന്‍റെ സാമിപ്യത്താല്‍ ചൂടാകുമ്പോള്‍ നെഗറ്റിവ് അയണുകളെ ഉല്‍പ്പാദിപ്പിക്കും എന്നാണ് പറയപ്പെടുന്നത്. ഒഴുകുന്ന കാറ്റിലെ ഇലക്ട്രിക്കല്‍ ചാര്‍ജ്ജിനെ മാറ്റാനുളള ശേഷി ഹിമാലയന്‍ സാള്‍ട്ടിനുണ്ടെന്നും ഒരു വിശ്വാസമുണ്ട്. രണ്ടുതരത്തിലുളള അയണുകളാണ് ഉളളത്-പോസിറ്റിവ് അയണും നെഗറ്റിവ് അയണും.നെഗറ്റിവ് അയണുകളെ ഉല്‍പ്പാദിപ്പിക്കുന്ന വസ്തുക്കളാണ് ടി.വി, മൊബൈല്‍ഫോണ്‍, മൈക്രോ ഓവന്‍ തുടങ്ങിയവ. ഉറക്കപ്രശ്‌നങ്ങള്‍, അലര്‍ജി, സ്‌ട്രെസ് തുടങ്ങിവ പോസിറ്റിവ് അയണുകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ്. പോസിറ്റിവ് അയണുകള്‍ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങള്‍ മനുഷ്യ ശരീരത്തിന് ദോഷകരമാണെങ്കില്‍ ആ ദോഷഫലങ്ങളെ നിര്‍വീര്യമാക്കാന്‍ നെഗറ്റിവ് അയണുകള്‍ക്കാവും. അതിനാല്‍ നെഗറ്റിവ് അയണുകള്‍ പുറപ്പെടുവിക്കുന്ന ഹിമാലയന്‍ ലാംപ് ആരോഗ്യത്തെ പ്രദാനം ചെയ്യുമെന്നാണ് വിശ്വാസം.
ഹിമാലയന്‍ സാള്‍ട്ടിലെ നെഗറ്റിവ് അയണുകള്‍ ഓക്‌സിജന്‍റെ ഒഴുക്കു കൂട്ടുന്നതിലൂടെ ബ്രെയിനിലേക്കുളള ഓക്‌സിജന്‍റെ അളവും കൂടുന്നു.അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുന്നതിലൂടെ ശ്വസനം ആരോഗ്യപൂര്‍ണമാക്കുകയും മൂക്കൊലിപ്പ് തൊണ്ടകാറല്‍ തുടങ്ങിയ അസുഖങ്ങള്‍ മാറ്റുകയും ചെയ്യുന്നു.
വെളളച്ചാട്ടങ്ങള്‍, കടല്‍തീരങ്ങള്‍ തുടങ്ങിയ വായൂസഞ്ചാരം കൂടിയ സ്ഥലങ്ങളില്‍ നെഗറ്റിവ് അയണുകള്‍ ഒരു ക്യുബിക് സെന്‍റിമീറ്ററില്‍ പതിനായിരമാണെങ്കില്‍ തിരക്കേറിയതും വായുസഞ്ചാരം കുറഞ്ഞതുമായ പ്രദേശങ്ങളില്‍ നെഗറ്റിവ് അയണുകളുടെ സാന്നിധ്യം ക്യുബിക് സെന്‍റിമീറ്ററിന് 100 മാത്രമാണ്.സാള്‍ട്ട് ഗുഹകളില്‍ സമയം ചിലവഴിച്ച് വായുവിലെ ഉപ്പിന്‍റെ ഗുണം രോഗം മാറ്റാനായി ഉപയോഗിച്ചിരുന്ന പഴയരീതിയായ ഹോളോതെറാപ്പിയുമായി ഹിമാലയന്‍ സാള്‍ട്ട് ലാംപിന് സാമ്യമുണ്ട്.
പാക്കിസ്ഥാനിലെ ഖ്വേര സാള്‍ട്ട് ഖനിയില്‍നിന്നും എടുക്കുന്ന ഉപ്പില്‍ നിന്നാണ് ഹിമാലയന്‍സാള്‍ട്ടിന്‍റെ നിര്‍മ്മാണം. കോടിക്കണക്കിനു വര്‍ഷത്തെ പഴക്കമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഹിമാലയന്‍ സോള്‍ട്ടിന് കറിയുപ്പുമായാണ് സാമ്യം. ചില മിനറല്‍സാണ് ഹിമാലയന്‍ സാള്‍ട്ടിന് പിങ്ക് നിറം കൊടുക്കുന്നത്. ആരോഗ്യപരമായഗുണങ്ങളെക്കുറിച്ച് വിരുദ്ധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുമ്പോഴും ഹിമാലയന്‍ സാള്‍ട്ട് ലാംപ് വീടിനുളളില്‍ ഭംഗി നിറയ്ക്കും എന്നകാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ബെഡ്‌റൂമില്‍ സ്യഷ്ടിക്കപ്പെടുന്ന നനുത്ത വെളിച്ചം ഉറക്കം സുഖകരമാക്കാനും സഹായകമാണ്.
Post Your Comments