ചൈന: പതിനൊന്ന് മാസങ്ങൾക്ക് മുൻപാണ് നാടിനെ അത്ഭുതപ്പെടുത്തി മൂന്ന് കാലുമായി ഒരു കുഞ്ഞ് ജനിച്ചത്. മൂന്ന് കാലുമായി ജനിച്ച ബാലനെ കണ്ട് ഡോക്ടർമാരും വീട്ടുകാരും വല്ലാതെ ആശങ്കപ്പെട്ടു.കഴിഞ്ഞ പതിനൊന്ന് മാസത്തെ ദുരിത ജീവിതത്തിനൊടുവിൽ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ മൂന്നാമത്തെ കാല് നീക്കം ചെയ്തു.പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രമാണ് ഈ അവസ്ഥ വരാറുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
also read:ചൈനയുടെ ബഹിരാകാശ നിലയം ഒരാഴ്ചക്കുള്ളിൽ ഈ സിറ്റികളിൽ പതിക്കാൻ സാധ്യത
പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മൂന്നാമത്തെ കാൽ നീക്കം ചെയ്തത്. മൂന്നാമത്തെ കാൽ കുട്ടിയുടേതല്ല. ഇരട്ട കുട്ടികളുടെ കാൽ കുഞ്ഞിന്റെ ശരീരത്തോട് ചേർന്ന് വളർന്നതാണ്. ഗർഭിണിയായിരുന്നപ്പോൾ കൃത്യമായ ചെക്കപ്പ് നടത്തതിനാലാണ് വിവരം നേരത്തെ അറിയാതിരുന്നത്. കുഞ്ഞ് ജനിച്ച ശേഷം നിരവധി ആശുപത്രികളിൽ കാണിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ഷാങ്ഹായ് പബ്ലിക് ഹെല്‍ത്ത് ക്ലിനിക്കില്‍ എത്തിയത്. ഇവിടുത്തെ ഡോക്ടർമാരാണ് കുഞ്ഞിനെ ശസ്ത്രക്രിയയ്ക്ക് വിദേയമാക്കാൻ നിർദേശിച്ചത്.
Post Your Comments