യു.എ.ഇ: ലൈഫ്സ്റ്റൈല്‍ പ്രൊജക്ടിനായി യു.എ.ഇ അധികൃതര്‍ മുടക്കുന്നത് 30 ബില്ല്യണ്‍ ദിര്‍ഹം. അല്ഡാര് റിയല്‍ എസ്റ്റേറ്റിനും ഇമാറും തമ്മിലുള്ള സംയുക്ത സംരംഭത്തില്‍ ദുബായിയും അബുദാബിയും ചേര്‍ന്ന് 30 ബില്യണ്‍ ദിര്‍ഹമാണ് പുതിയ വികസന പദ്ധതികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്.
.@HHShkMohd & @MohamedBinZayed attend announcement of strategic partnership between Abu Dhabi’s Aldar and #Dubai‘s Emaar to create world-class lifestyle destinations with a targeted AED 30 billion national and international development pipeline. #UAE pic.twitter.com/YxAOhqHYIe
— Dubai Media Office (@DXBMediaOffice) March 20, 2018
സദിയാത്ത് ദ്വീപിന്റെ ഹൃദയഭാഗമായ ദ ഗ്രോവ്സിലും ജുമൈറ ബീച്ച് റസിഡന്‍സിന്റെയും ജുമൈറ പാമിന്റെയും ഇടയില്‍ സ്ഥിതിചെയ്യുന്ന എമാര്‍ ബീച്ച്ഫ്രണ്ട് എന്ന സ്ഥലത്തുമാണ് പുതിയ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങുന്നത്. അല്ഡാര്, എമര്, യു.എ.ഇ എന്നിവയുമായി സഹകരിക്കുന്ന ഒരു സംയുക്ത സംരംഭമാണ് ഇത്.
My brother Mohammed bin Rashid and I are delighted to launch a strategic partnership between Aldar and Emaar, consolidating our efforts to enhance the competitiveness of our companies and institutions globally. pic.twitter.com/JuHIkXScnd
— محمد بن زايد (@MohamedBinZayed) March 20, 2018
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി രാജകുമാരൻ, യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർ സംയുക്ത സംരംഭത്തിൽ ഒപ്പുവെച്ചു.
شهدت اليوم وأخي محمد بن زايد توقيع اتفاقية بين الدار العقارية وإعمار لتأسيس شراكة وإطلاق وجهات عمرانية محلية وعالمية بقيمة ٣٠ مليار درهم ..
تعاون شركاتنا الوطنية هو قوة للوطن..وترسيخ التعاون بينهم هو ترسيخ لمكانة الدولة..وإطلاق مشاريع مشتركة بينهم تعزيز لتنافسية اقتصادنا عالميا pic.twitter.com/FsPXdmzPL9— HH Sheikh Mohammed (@HHShkMohd) March 20, 2018
യു.എ.ഇയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിന് സർഗാത്മകമായ ആശയങ്ങൾ പരസ്പരം പങ്കുവെക്കുന്നതിനും സന്തോഷം വർധിപ്പിക്കുന്നതിനും ഞങ്ങളുടെ കമ്പനികൾ ഞങ്ങളുടെ വികസന മേഖലയിൽ മുന്നിട്ടിറങ്ങുകയും പരസ്പരം സഹകരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
Post Your Comments