ന്യൂഡല്‍ഹി: അടച്ച ബാറുകള്‍ തുറക്കാന്‍ പോകുന്ന സര്‍ക്കാര്‍ നീക്കത്തിനെതിരെ ചെങ്ങന്നൂരില്‍ കത്തോലിക്കാ സഭ നടത്താനിരിക്കുന്ന ജനകീയ കണ്‍വെന്‍ഷനെ പരിഹസിച്ചു എന്‍ എസ് മാധവന്. വിരമിച്ച മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ മദ്യം സേവിക്കമെങ്കില് എന്തുകൊണ്ട് ചെങ്ങന്നൂരിലെ പാവം പാത്രിയോസിന് മേലാ എന്നായിരുന്നു മാധവന്റെ ട്വീറ്റ്.
ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് ഉപതെരഞ്ഞെടുപ്പിലെ മറുപടി നല്‍കാമെന്ന് കേരളാ കത്തോലിക്ക് ബിഷപ്പ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 17 ന് ബെനഡിക്ട് പതിനാറാമന്റെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് ജനകീയ മാധ്യമങ്ങളില്‍ വന്ന ചിത്രമായിരുന്നു കുറിപ്പിനോടൊപ്പം നല്‍കിയത്.
വത്തിക്കാനിൽ (പഴയ) പോപ്പ് ബെനഡിക്റ്റിനാകാം, പക്ഷേ ചെങ്ങനൂരിൽ പാവം പത്രോസിന് മേലാ. pic.twitter.com/FyVgna9ec4
— N.S. Madhavan (@NSMlive) March 20, 2018
Post Your Comments