Latest NewsKeralaNews

ഒടുവില്‍ കെ.എസ്.ആര്‍.ടി.സി വിഭജിക്കുന്നു? മന്ത്രിയുടെ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ വിഭജിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളായി തിരിക്കാന്‍ ഒരാഴ്ചക്കുള്ളില്‍ രൂപരേഖ തയാറാക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉറപ്പ് നല്‍കി. മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് 15 ദിവസമായി ചീഫ് ഓഫിസില്‍ ഭരണാകൂല സംഘടനയായ കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) നടത്തിവന്ന സമരം പിന്‍വലിച്ചു.

കെ.എസ്.ആര്‍.ടി.സിയെ മൂന്ന് മേഖലകളാക്കി തിരിച്ച് നിലവിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരെ മേധാവികളായി നിയമിക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ആറുമുതല്‍ അസോസിയേഷന്‍ സമരം ആരംഭിച്ചത്. 2000 പ്രവര്‍ത്തകരെത്തി ചീഫ് ഓഫിസ് ഉപരോധിച്ച സാഹചര്യത്തില്‍ ചൊവ്വാഴ്ച രാവിലെതന്നെ മന്ത്രി സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുകയായിരുന്നു. കൂടാതെ സോണല്‍ ഓഫിസുകള്‍ ഏപ്രിലിനുള്ളില്‍ നിലവില്‍വരും. ഇവയുടെ ഭരണം സംബന്ധിച്ച രൂപരേഖ കെ.എസ്.ആര്‍.ടി.സി തയാറാക്കണം.

Also Read : കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രശ്ന പരിഹാരത്തിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്‍റെ ശക്തമായ ഇടപെടല്‍: രേഖകള്‍ പുറത്ത്

നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സിയെ വിഭജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസം മുമ്പ് എം.ഡി സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സി.ഐ.ടി.യു സമരം ശക്തമാക്കിയത്. എന്നാല്‍, നിലവിലെ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം എടുത്തിട്ടില്ല. നാല് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരും ചീഫ് ഓഫിസില്‍ തുടരും. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരുടെ നിയമനത്തിന് നടപടി തുടരാനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button