KeralaLatest NewsNews

ലസ്സി കഴിയ്ക്കുന്നവര്‍ ഈ വാര്‍ത്ത കേട്ട് ഞെട്ടി

കൊച്ചി: ലസ്സി മൊത്തവിതരണ കേന്ദ്രത്തില്‍ വില്‍പ്പന നികുതി റെയ്ഡ്. വൃത്തിഹീനമായ സാഹചര്യത്തിലാണ് ലസ്സി ഉണ്ടാക്കിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കണ്ടെത്തി. നഗരത്തിലെ കടകളിലേക്ക് ലസ്സി എത്തിച്ചിരുന്നത് ഇവിടെ നിന്നാണ്.

തൈര് ഉപയോഗിച്ചല്ല ലസ്സി ഉണ്ടാക്കിയിരുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജതൈരുണ്ടാക്കാനുള്ള പൊടിയും കണ്ടെത്തി ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പഞ്ചസാരയ്ക്ക് പകരം ചില രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതായും കണ്ടെത്തി.

സമീപകാലത്ത് കൊച്ചിയിലെ വിവിധ ഭാഗങ്ങളില്‍ ലെസ്സി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇതിനെ കുറിച്ച് ഉദ്യോഗസ്ഥര്‍ അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപ്പള്ളിയിലെ ഒരു വീട്ടില്‍ ലെസ്സി ഉണ്ടാക്കുന്നതായി ഉദ്യോഗസ്ഥര്‍ക്ക് സുചന ലഭിച്ചത്.

ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. ആരോഗ്യവകുപ്പിനെയും ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരേയും വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തി തുടര്‍ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button