Latest NewsNewsInternational

സെക്‌സ് ഡോള്‍ വേശ്യാലയത്തിന് സര്‍ക്കാര്‍ വിലക്ക്, കാരണം ഞെട്ടിക്കുന്നത്‌

പാരിസ്: പുരുഷന്മാരിൽ ബലാത്സംഗം ചെയ്യാനുള്ള ത്വര വർദ്ധിപ്പിക്കുന്നു എന്ന് ആരോപിച്ച് ഫ്രാൻസിലെ ആദ്യത്തെ സെക്‌സ് ഡോൾ വേശ്യാലയം അടച്ചു പൂട്ടാൻ ഒരുങ്ങുന്നു. സിറ്റിയിലെ ഒരു ഫ്‌ളാറ്റിൽ പ്രവർത്തിക്കുന്ന ഈ വേശ്യാലയം ഒരു ഗെയിം സെന്ററായാണ് രജിസ്റ്റർ ചെയ്തതത്. 7000 രൂപയാണ് മണിക്കൂറിന് ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്.

also read: ഈ വേശ്യാലയത്തില്‍ ഉള്ളത് സെക്‌സ് ഡോളുകള്‍; ഒരു മണിക്കൂറിന് 5000 രൂപ, കമ്പനിക്ക് പിന്നില്‍ 25കാരന്‍

കഴിഞ്ഞ മാസമാണ് ഫ്രഞ്ച് തലസ്ഥാനമായ പാരീസിൽ ഈ ലൈംഗിക പാവകളുടെ വേശ്യാലയം തുടങ്ങിയത്.എന്നാൽ ഈ പാവ വേശ്യാലയം പുരുഷന്മാരിലെ ലൈംഗിക ഫാന്റസികൾ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് ആരോപിച്ചാണ് സർക്കാർ അടച്ചു പൂട്ടാൻ ഒരുങ്ങുന്നത്. ചൈനയിൽ നിർമ്മിച്ച അതിസുന്ദരികളായ സെക്‌സ് ടോയിസാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഫെമിനിസ്റ്റുകളും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിക്കുക ആയിരുന്നു. ബുക്ക് ചെയ്ത് ഓൺലൈനിലൂടെ പണവും അടച്ചതിനു ശേഷം മാത്രമായിരിക്കും ഉപഭോക്താക്കൾക്ക് ഇവിടേക്ക് പ്രവേശനം. എന്നാൽ നിരവധി പേരാണ് ഈ വേശ്യാലയത്തിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഈ പാവകൾ പുരുഷന്മാരിലെ ലൈംഗിക ഫാന്റസികൾ വർദ്ധിപ്പിക്കുമെന്നും ബലാത്സംഗത്തിന് വഴിവെക്കുമെന്നും നിരവധി പേർ ആരോപിച്ചു.

shortlink

Post Your Comments


Back to top button